ക്യാപ്റ്റന്റെ തെറ്റ് -കബഡി കോച്ച്

ഏഷ്യന്‍ ഗെയിംസിന്റെ കബഡിയില്‍ ഇറാനില്‍ നിന്ന് കനത്ത തിരിച്ചടിയേറ്റതോടെ ഇന്ത്യന്‍ ടീമില്‍ കശപിശ. ക്യാപ്റ്റന്‍ അജയ് താക്കൂറിന്റെ അമിത ആത്മവിശ്വാസമാണ് തോല്‍വിക്കു കാരണമെന്ന് കോച്ച് രാം മെഹര്‍ സിംഗ് തുറന്നടിച്ചു. ഏഷ്യാഡില്‍ മാത്രമല്ല രാജ്യാന്തര മത്സരങ്ങളില്‍ തന്നെ ആദ്യമായാണ് ഇന്ത്യ കബഡിയില്‍ ചാമ്പ്യന്മാരാവാതെ മടങ്ങുന്നത്. 
കളി ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. അനാവശ്യമായ ആവേശമാണ് എല്ലാം തകിടം മറിച്ചത് -മാനേജര്‍ രംഭീര്‍ കോഖറും കുറ്റപ്പെടുത്തി. 
പ്രതിരോധ നിര നന്നായി കളിക്കുന്നുണ്ടായിരുന്നു. റെയ്ഡര്‍മാരോട് ബുദ്ധി ഉപയോഗിച്ച് മുന്നേറാനാണ് നിര്‍ദേശിച്ചത്. അവര്‍ എല്ലാം തെറ്റിച്ചു. സൂപ്പര്‍ ടാക്കിളിലും പിഴച്ചു -കോച്ച് പറഞ്ഞു. 
 

Latest News