ദോഹ- 2024-25 കാലയളവിലേക്കുള്ള ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജ്യന് പുതിയ നേതൃത്വം നിലവിൽ വന്നു. ഹാരിസ് പി.ടി (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ), അമീർ ഷാജി (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ), ഫായിസ് ഇളയോടൻ (ചീഫ് ഫിനാൻസ് ഓഫീസർ), സഫീറുസ്സലാം (ഡെപ്യൂട്ടി സി.ഇ.ഒ), ഡോ.റസീൽ (അഡ്മിൻ മാനേജർ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
സഹ ഭാരവാഹികളായി അമീനുറഹ് മാൻ എ.എസ് (സോഷ്യൽ വെൽഫെയർ മാനേജർ), മൊയ്ദീൻ ഷാ (എച്ച്.ആർ മാനേജർ), റാഷിഖ് ബക്കർ (മാർക്കറ്റിംഗ് മാനേജർ), ആഷിഖ് ബേപ്പൂർ (ഇവന്റ്‌സ് മാനേജർ), ഹാഫിസ് ഷബീർ (ക്വാളിറ്റി കൺട്രോൾ മാനേജർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പത്തു പ്രധാന ഭാരവാഹികളടങ്ങുന്ന സെക്രട്ടേറിയേറ്റും മുപ്പത്തി ഒൻപത് പേരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായിരിക്കും ഈ വരുന്ന രണ്ട് വർഷക്കാലത്തേക്ക് സംഘടനക്ക് നേതൃത്വം നൽകുക.
തുമാമ ഫോക്കസ് വില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് അസ്‌കർ റഹിമാൻ, അബ്ദുൽ ലത്തീഫ് നല്ലളം എന്നിവർ നിയന്ത്രിച്ചു. ജനുവരി രണ്ടാം വാരത്തോടെ, തെരഞ്ഞെടുക്കപ്പെട്ട ലീഡേഴ്‌സിന് വേണ്ടി ഫോക്കസ് ഓൺ ലീഡ്, ഡിവിഷണൽ മെംബേർസ് സംഗമം, ഫെബ്രുവരി ആദ്യ വാരം ഗോൾ സോക്കർ രണ്ടാം സീസണും നടക്കുമെന്നും സി.ഇ.ഒ ഹാരിസ് പി.ടി അറിയിച്ചു. പുതിയ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ പുതു തലമുറയിലെ യുവാക്കളെ പ്രാപ്തരാക്കാൻ തരത്തിലുള്ള വിവിധങ്ങളായ പരിപാടികൾ ഖത്തറിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






