വിവാഹത്തെക്കുറിച്ച് നടി സ്വാസിക പറയുന്നത് കേട്ടോ, ചെക്കന്‍ തോണി തുഴഞ്ഞ് പുഴ കടന്ന് വരണം, രാത്രിയില്‍ വേണം വിവാഹം

സീരിയലിലും സിനിമയിലും വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടിയാണ് സ്വാസിക. അഭിനയ മികവില്‍ സംസ്ഥാന അവാര്‍ഡും താരം നേടിയിട്ടുണ്ട്. അവരുടെ വാക്കുകള്‍ പലപ്പോഴും വിവാദങ്ങള്‍ ഉണ്ടാക്കാറുമുണ്ട്. വിവാഹ സ്വപ്‌നങ്ങളെക്കുറിച്ചുള്ള സ്വാസികയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. 'വിവാഹം എന്തായാലും കഴിക്കണമല്ലോ. എനിക്ക് വിവാഹം കഴിക്കണമെന്ന് ഭയങ്കര നിര്‍ബന്ധമാണ്. എന്റെ കൂടെ ഒരാള്‍ വേണമെന്നത് ഭയങ്കര ഇഷ്ടമാണ്. ഒരിക്കലും വിവാഹത്തെ എതിര്‍ക്കുന്ന, പേടിക്കുന്ന ആളല്ല ഞാന്‍. സുഹൃത്തുക്കള്‍ക്ക് പേടിയാണ് എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. എത്രയും വേഗം വിവാഹം നടക്കണമെന്നാണ് ആഗ്രഹം. അതിന്റെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. പെണ്ണ് കാണലൊന്നും ഇല്ല. അറേഞ്ച്ഡ് മാരേജും അല്ല. ലവ് മാരേജ് ആയിരിക്കും. ലിംവിംഗ് ടുഗേദറിനോട് എനിക്ക് ഒട്ടും താത്പര്യമില്ല. അച്ഛനും അമ്മയും വിവാഹം കഴിച്ചപോലെ ട്രെഡിഷണല്‍ ആയിരിക്കണമെന്നാണ് ആഗ്രഹം.  എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്. രാത്രിയില്‍ ആയിരിക്കും വിവാഹം കഴിക്കുക. ചെക്കന്‍ അക്കരെയായിരിക്കും. അവര്‍ പുഴകടന്ന് ചെല്ലുന്നു, ആ നേരം അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരിക്കുന്നു. ഇപ്പോള്‍ ആ വിവാഹ രീതിയില്ല. എനിക്കും അതാണ് ആഗ്രഹം. മൂവാറ്റുപുഴ കടന്ന് അദ്ദേഹം വരണം. തോണി തുഴഞ്ഞങ്ങനെ.  ഇതൊന്നും നടക്കുമോന്ന അറിയില്ല -സ്വാസിക പറയുന്നു.

 

Latest News