ഒളിംപിക്‌സ് ബെര്‍ത്തിനായി വനിതകള്‍ സ്റ്റിക്കെടുക്കുന്നു

റാഞ്ചി - പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടാനായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം ശനിയാഴ്ച പട തുടങ്ങുന്നു. റാഞ്ചിയില്‍ നടക്കുന്ന ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റില്‍ അമേരിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. യോഗ്യത നേടുന്നതിന് പുറമെ റാങ്കിംഗ് മെച്ചപ്പെടുത്തുകയും ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യമാണ്. അത് പ്രൊ ലീഗില്‍ ഇന്ത്യക്ക് ഗുണം ചെയ്യും. 
അമേരിക്കക്കെതിരായ 15 കളികളില്‍ ഒമ്പതും ഇന്ത്യ തോല്‍ക്കുകയാണ് ചെയ്തത്. നാലെണ്ണം മാത്രമേ ജയിച്ചിട്ടുള്ളൂ. എന്നാല്‍ അവസാന രണ്ട് കളികള്‍ ഇന്ത്യയാണ് ജയിച്ചത്. ടോക്കിയൊ ഒളിംപിക്‌സിന് അമേരിക്കയെ കഷ്ടിച്ച് മറികടന്നാണ് ഇന്ത്യ ആദ്യമായി യോഗ്യത നേടിയത്. സെമിഫൈനലില്‍ അര്‍ജന്റീനയോടും വെങ്കല മെഡല്‍ മത്സരത്തില്‍ ബ്രിട്ടനോടും പൊരുതിത്തോല്‍ക്കുകയായിരുന്നു. 
ന്യൂസിലാന്റും ഇറ്റലിയുമാണ് പുള്‍ ബി-യിലെ മറ്റു ടീമുകള്‍. ജര്‍മനിയും ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായ ജപ്പാനും ചിലിയും ചെക് റിപ്പബ്ലിക്കുമടങ്ങുന്നതാണ് പുള്‍ എ.
 

Latest News