മെല്‍ബണ്‍ - ഈ വര്‍ഷത്തെ ആദ്യ ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപണില്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രാതിനിധ്യം. യോഗ്യതാ റൗണ്ടില്‍ നിന്ന് സുമിത് നഗാല്‍ മുഖ്യ റൗണ്ടിലേക്ക് മുന്നേറി. അവസാന മത്സരത്തില്‍ സ്ലൊവാക്യയുടെ അലക്‌സ് മോള്‍കനെ 6-4, 6-4 ന് നഗാല്‍ തോല്‍പിച്ചു. രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇരുപത്താറുകാരന്‍ ഗ്രാന്റ്സ്ലാം മുഖ്യ റൗണ്ട് കളിക്കുക. ലോക റാങ്കിംഗില്‍ 139ാം സ്ഥാനത്താണ് നഗാല്‍. 2019 ലും 2020 ലും യു.എസ് ഓപണും 2021 ല്‍ ഓസ്‌ട്രേലിയന്‍ ഓപണും കളിച്ചിരുന്നു.
ആദ്യ റൗണ്ടില്‍ കസാഖിസ്ഥാന്റെ ലോക മുപ്പത്തൊന്നാം നമ്പര്‍ അലക്‌സാണ്ടര്‍ ബൂബഌക്കായിരിക്കും നഗാലിന്റെ എതിരാളി.