Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സെറ്റ്പീസുകള്‍ തടയൂ, ഇന്ത്യന്‍ കോച്ചിന് പറയാനുള്ളത്

ദോഹ - ഓസ്‌ട്രേലിയന്‍ ടീം കൊടുങ്കാറ്റ് വിതക്കുമെന്നും സൂക്ഷിക്കണമെന്നും ഇന്ത്യന്‍ ടീമിന് കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ മുന്നറിയിപ്പ്. ഓസ്‌ട്രേലിയയെ നേരിടാന്‍ എന്താണ് തന്ത്രമെന്ന് ചോദിച്ചപ്പോള്‍ സെറ്റ്പീസുകള്‍ വഴങ്ങാതിരിക്കുകയാണെന്ന് കോച്ച് മറുപടി നല്‍കി. വിംഗുകളിലൂടെ കുതിച്ചുവന്ന് ബോക്‌സിലേക്ക് നിരന്തരം ക്രോസുകള്‍ പായിക്കുന്നതാണ് അവരുടെ കരുത്ത്. ആ കൊടുങ്കാറ്റ് അതിജീവിക്കാന്‍ സാധിക്കണം. ആദ്യം വിംഗുകളിലേക്കുള്ള പന്ത് തടയണം, അത് സാധിക്കാതെ വരുമ്പോള്‍ ക്രോസുകള്‍ തടയാന്‍ ശ്രമിക്കണം -കോച്ച് പറഞ്ഞു. 
ബോക്‌സിന്റെ മുന്നില്‍ നിരന്നുനിന്ന് പ്രതിരോധിക്കാനല്ല ഏഷ്യന്‍ കപ്പിന് വന്നതെന്നും തങ്ങളുടേതായ കളി കളിക്കുമെന്നും സ്റ്റിമാക് വിശദീകരിച്ചു. പൂര്‍ണ സമര്‍പ്പണം ഉറപ്പിക്കാം. അതിനിടയില്‍ തോറ്റാലും പ്രശ്‌നമല്ലെന്ന് കോച്ച് പറഞ്ഞു.
 

Latest News