Sorry, you need to enable JavaScript to visit this website.

വീട് കണ്ടെത്താന്‍ ഫുഡ് ഡെലിവറിക്കാരനായി വരും; 20 വീടുകളില്‍ കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍

ഹൈദരാബാദ്- ഫുഡ് ഡെലിവറിക്കാരനായി വീടുകള്‍ സന്ദര്‍ശിച്ച് കവര്‍ച്ച  ആസൂത്രണം ചെയ്തിരുന്ന യുവാവ് അറസ്റ്റിലായി.  ബബ്ബഡു അഭിലാഷ് എന്ന 29കാരനായ മോഷ്ടാവിനെ മിയാപൂര്‍ പോലീസാണ് പിടികൂടിയത്.
മിയാപൂര്‍, ചന്ദനഗര്‍, കെപിഎച്ച്ബി, ഗച്ചിബൗളി തുടങ്ങിയ പ്രദേശങ്ങളില്‍ 20 കവര്‍ച്ച നടന്നതിനു പിന്നാലെയാണ് അറസ്റ്റ്. 26 പവന്‍ സ്വര്‍ണം, 300 ഗ്രാം വെള്ളി,  രണ്ട് ബൈക്ക് എന്നിവയടക്കം 16 ലക്ഷം രൂപയുടെ സാധനങ്ങള്‍ പ്രതിയില്‍നിന്ന് കണ്ടെടുത്തു.
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ച അഭിലാഷ് രണ്ട് വര്‍ഷമായി വീടുകളില്‍ മോഷണം നടത്തി വരികയാണെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങള്‍ കുറവുകള്‍ അപ്പാര്‍ട്ട്മന്റുകള്‍ കണ്ടെത്താനാണ് യുവാവ സന്ദര്‍ശനം നടത്തിയിരുന്നത്. ആരെങ്കിലും ചോദിച്ചാല്‍ ഫുഡ് ഡെലിവറി ബോയിയെന്നാണ് പറഞ്ഞിരുന്നത്.
ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ ബോള്‍ട്ട് ചെയ്ത പൂട്ടുകളുള്ള അപ്പാര്‍ട്ടുമെന്റുകളാണ് അഭിലാഷ് പ്രത്യേകം തെരഞ്ഞെടുത്തിരുന്നുത്. കവര്‍ച്ചക്കുശേഷം മടങ്ങുമ്പോള്‍ തകര്‍ത്ത പൂട്ടും കൊണ്ടുപോകുമായിരുന്നു.  
വീടുകളില്‍ സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഡെലിവറിക്കാരുടെ  ഐഡന്റിറ്റി പരിശോധിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു.

കൂടുതൽ വാർത്തകൾ വായിക്കുക

അച്ഛനും അമ്മക്കും സുഹൃത്തുക്കള്‍ക്കും നടിയുടെ നഗ്നചിത്രങ്ങള്‍; പുരുഷ സുഹൃത്തിനെ സംശയിച്ച് നടി

VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും 

യെമനിലെ അമേരിക്കന്‍ ആക്രമണം: ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ

Latest News