Sorry, you need to enable JavaScript to visit this website.

അച്ഛനും അമ്മക്കും സുഹൃത്തുക്കള്‍ക്കും നടിയുടെ നഗ്നചിത്രങ്ങള്‍; പുരുഷ സുഹൃത്തിനെ സംശയിച്ച് നടി

മുംബൈ- 37 കാരിയായ നടിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സുഹൃത്തുക്കളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലേക്കും  മാതാപിതാക്കള്‍ക്ക് വാട്‌സ്ആപ്പ് വഴിയും അയച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഒരു പുരുഷ സുഹൃത്താണ് ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതെന്ന് നടി സംശയിക്കുന്നു. വെര്‍സോവ പോലീസ് സ്‌റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തത്.
അന്ധേരി വെസ്റ്റിലെ വെര്‍സോവയിലാണ് 37 കാരിയായ നടി താമസിക്കുന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഡിസംബര്‍ 27 ന് വൈകുന്നേരം 5.30 ന് ഓഷിവാരയിലെ കഫേയിലിരിക്കുമ്പോഴാണ് ഒരു പുരുഷ സുഹൃത്ത്  മൊബൈല്‍ ഫോണില്‍ വിളിച്ച്  കുല്‍ദീപ് ദ്വിവേദി എന്നയാളുടെ  ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് നഗ്‌നചിത്രങ്ങളും സന്ദേശങ്ങളും ലഭിച്ചതായി ആദ്യം അറിയിച്ചത്. ആവശ്യപ്പെട്ടതു പ്രകാരം സുഹൃത്ത് സ്‌ക്രീന്‍ ഷോട്ടുകള്‍ അയച്ചെങ്കിലും ജോലിത്തിരക്കു കാരണം ഉടനെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയില്ല. ഇതിനു പിന്നാലെയാണ് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തുരുതുരാ നഗ്‌നചിത്രങ്ങള്‍ ലഭിച്ചു തുടങ്ങിയത്.

വെറുമൊരു മാപ്പ് മതിയോ; ചിക്കന്‍ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് യാത്രക്കാരി 

ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍

തുര്‍ക്കി വനിതയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘം;ഇടപാടിന് ടെലഗ്രാമും വാടസ്ആപ്പും

VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും 


ജനുവരി ഏഴിന് നടി ഓണ്‍ലൈന്‍ പരാതി നല്‍കി. അടുത്ത ദിവസം പഞ്ചാബില്‍ താമസിക്കുന്ന നടിയുടെ അമ്മ ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് നടിയുടെ നഗ്‌നചിത്രങ്ങള്‍ ലഭിച്ചതായി അറിയിച്ചു. വേറെ ഒരു നമ്പറില്‍ നിന്ന് പിതാവിനും ചിത്രങ്ങള്‍ ലഭിച്ചു. ഇതിനു പിന്നാലെ ഒരു കൂട്ടുകാരി ബന്ധപ്പെട്ട് തനിക്കും അവരുടെ രണ്ട് പൊതു സുഹൃത്തുക്കള്‍ക്കും നടിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍  ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ലഭിച്ച കാര്യം പറഞ്ഞു.
ഡിസംബര്‍ 31 ന്, നടിയുടെ മറ്റൊരു സുഹൃത്തിനും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍  നഗ്‌നചിത്രങ്ങള്‍ ലഭിച്ചു.  ഒരു ദിവസം നടിയെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയുമുണ്ടായിരുന്നു. ഇക്കാര്യം നടിയെ  അറിയിക്കാനും പറഞ്ഞു.
പൂനെയിലെ പിരാംഗട്ടില്‍ താമസിക്കുന്ന പുരുഷ സുഹൃത്തിനെ സംശയിക്കുന്നതായും അന്വേഷണത്തിനായി പോലീസിന് മൊബൈല്‍ നമ്പര്‍ നല്‍കിയതായും നടി പറഞ്ഞു. വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

 

Latest News