ദുആ ചെയ്യണം; രണ്ടാമത്തെ ഉംറയില്‍ കഅബയെ തൊട്ട അനുഭവം പങ്കുവെച്ച് നടി ഹിനാ ഖാന്‍

മുംബൈ- അസുഖമൊക്കെ ഭേദമായി വീണ്ടും ഉംറ നിര്‍വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ചതിന്റെ നിര്‍വൃതിയിലാണ് ടെലിവിഷന്‍ താരം ഹിനാ ഖാന്‍. രണ്ടാമത്തെ ഉംറ നിര്‍വഹിച്ചതിന്റെ ഫോട്ടോകള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റമദാനിലായിരുന്നു ഹിനാ ഖാന്റെ ആദ്യ ഉംറ. രണ്ടാമത്തെ ഉംറ യാത്രയില്‍ നിന്നുള്ള കൂടുതല്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു കൊണ്ട് നടി ഇങ്ങനെ കുറിച്ചു.
ജുമുഅ മുബാറക്. അല്‍ഹംദുല്ലിലാഹ്, അല്ലാഹു അനുഗ്രഹിച്ചു. ദുആ ചെയ്യുക.
പ്രഥമ ഉംറ അല്ലെങ്കിലും ആദ്യ ഉംറ പോലെ തന്നെ വൈകാരികതയും വിറയലുമൊക്കെ ഉണ്ടായിരുന്നുവെന്നും അവര്‍ കുറിച്ചു. നിങ്ങള്‍ വീണ്ടും വീണ്ടും കരയുമെന്നും കൊച്ചു പെണ്‍കുട്ടിയെപ്പോലെയാകുമെന്നും ഗാംഭീര്യമുള്ള കഅബയെ കാണുമ്പോള്‍ ഉണ്ടാകുന്ന അതിശക്തമായ വൈകാരികത അവര്‍ വിവരിച്ചു.
നിങ്ങള്‍ മായികവലയത്തില്‍ അകപ്പെട്ട പോലെ തോന്നുമെന്നും നിങ്ങളുടെ ചുണ്ടുകള്‍ മരവിക്കുമെന്നും  കഅബയെ സ്പര്‍ശിച്ച അനുഭവം കൂടി നടി വിവരിച്ചുകൊണ്ട് അവര്‍ പറഞ്ഞു.  അടുത്തിടെ കടുത്ത പനി മൂലം ഹിനാ ഖാനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപരമായ വെല്ലുവിളികളൊക്കെ തരണം ചെയ്തതിനെ തുടര്‍ന്നായിരുന്നു മക്കയിലേക്കുള്ള യാത്ര.

വെറുമൊരു മാപ്പ് മതിയോ; ചിക്കന്‍ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് യാത്രക്കാരി 

ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍

തുര്‍ക്കി വനിതയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘം;ഇടപാടിന് ടെലഗ്രാമും വാടസ്ആപ്പും

VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hina Khan (@realhinakhan)

 

Latest News