പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളയും കാണാനില്ല; ലോഡ്ജുകളിൽ പരിശോധന

തലശ്ശേരി - പ്രവാസിയുടെ ഭാര്യയായ യുവതിയെയും മൂന്ന് മക്കളയും കാണാനില്ലെന്ന് പരാതി കടവത്തൂർ സ്വദേശിനിയെയും മക്കളെയുമാണ്  കാണാതായത്. ടൗണിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാവിലെയാണ് ഇവർ വീട്ടു വിട്ടറങ്ങിയതാണ്.

ആറും, ഒമ്പതും വയസുള്ളതും 11 മാസം പ്രായമുള്ളതുമായ കുട്ടികളെയും കൂട്ടിയാണ് യുവതിസ്ഥലം വിട്ടത്. ഇവർക്ക് നാല് മക്കളുണ്ട്. അതിൽ മൂത്തമകനെ കൂടെ കൊണ്ടുപോയില്ല.ഭർത്താവ് ഗൾഫിലാണ്. സംഭവം സംബന്ധിച്ച് യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ
കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

യുവതിയെയും മക്കളെയും കണ്ടെത്താൻ തലശേരി, മാഹി, കണ്ണൂർ എന്നിവിടങ്ങളിലെ  ലോഡ്ജുകളിൽ പോലീസ് പരിശോധന നടത്തി. യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് കൊളവല്ലൂർ പോലീസ് അറിയിച്ചു.

വെറുമൊരു മാപ്പ് മതിയോ; ചിക്കന്‍ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് യാത്രക്കാരി 

ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍

തുര്‍ക്കി വനിതയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘം;ഇടപാടിന് ടെലഗ്രാമും വാടസ്ആപ്പും

VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും 

Latest News