കാര്യമുണ്ട്; ലണ്ടന്‍ ബസിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് ശശി തരൂര്‍

തിരുവനന്തപുരം-ഗോ കേരള പരസ്യമുള്ള ലണ്ടന്‍ ബസുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.
സുഹൃത്താണ് ബസിന്റെ ഫോട്ടോകള്‍ അയച്ചുതന്നതെന്ന് വ്യക്തമാക്കിയ തരൂര്‍ അതിലെ ഗോ കേരള എന്ന എഴുത്ത് തീര്‍ത്തും ചെറുതായിപ്പോയില്ലേ എന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്തു. കേരള ടൂറിസം ചലിക്കുന്നുവെന്ന് സമ്മതിച്ചുകൊണ്ടു തന്നെയാണ് അദ്ദേഹം ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
കേരളത്തിന്റെ പ്രകൃതി ഭംഗി വരച്ചുവെച്ചിരിക്കുന്ന ബസില്‍ മുന്‍ വശത്ത് മുകള്‍ ഭാഗത്ത് തന്നെയാണ് ഗോ കേരള എന്ന് എഴുതിയിരിക്കുന്നത്.
അടുത്ത കാലത്തായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം വലിയതോതില്‍ പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. റോഡ് ഷോകള്‍ വിജയിക്കുന്നുമുണ്ട്.

വെറുമൊരു മാപ്പ് മതിയോ; ചിക്കന്‍ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് യാത്രക്കാരി 

ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍

തുര്‍ക്കി വനിതയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘം;ഇടപാടിന് ടെലഗ്രാമും വാടസ്ആപ്പും

VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും 

Latest News