പുരുഷ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ വനിതാ റഫറി നിയന്ത്രിക്കുന്ന ആദ്യ മത്സരം ഇന്ത്യയുടേത്. ഇന്ത്യയും മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും തമ്മിലുള്ള ശനിയാഴ്ചത്തെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ജപ്പാന്‍കാരി യോഷിമി യാമാഷിതയാണ് വിസിലൂതുക. അസിസ്റ്റന്റ് റഫറിമാരും വനിതകളായിരിക്കും. മകോതൊ ബോസോനോയും നൊവോമി തെഷിറോഗിയും.
മൂവര്‍ സംഘം നിരവധി മത്സരങ്ങള്‍ ഒന്നിച്ച് നിയന്ത്രിച്ചിട്ടുണ്ട്. 2019 ലെ എ.എഫ്.സി കപ്പിലും 2022 ലെ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിലും കഴിഞ്ഞ വര്‍ഷം ജപ്പാന്‍ ലീഗിലുമൊക്കെ അവര്‍ പുരുഷന്മാരുടെ കളികളില്‍ റഫറിമാരായി.
യാമാഷിത ജപ്പാനിലെ ആദ്യ വനിതാ പ്രൊഫഷല്‍ റഫറിയാണ്. രണ്ട് വനിതാ ലോകകപ്പിലുള്‍പ്പെടെ കളി നിയന്ത്രിച്ച പരിചയമുണ്ട് മുപ്പത്തേഴുകാരിക്ക്. 2022 ലെ പുരുഷ ലോകകപ്പിലും അവര്‍ റഫറിമാരുടെ പാനലിലുണ്ടായിരുന്നു. ഏഷ്യന്‍ കപ്പിനുള്ള മാച്ച് ഒഫിഷ്യലുകളുടെ പട്ടികയില്‍ അഞ്ച് വനിതകളുണ്ട്.