കോഴിക്കോട് -ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോളിലെ ഹോം മത്സരത്തില്‍ ഗോകുലം കേരള എഫ്.സി വെള്ളിയാഴ്ച കിക്ക്സ്റ്റാര്‍ട്ട് എഫ്‌സിയെ നേരിടും. ഉച്ചകഴിഞ്ഞ് 3.30ന് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം നിലവിലെ ചാമ്പ്യന്മാരായ ഗോകുലവും റണ്ണേഴ്‌സ്അപ്പായ കിക്ക്സ്റ്റാര്‍ട്ടും തമ്മിലുള്ള പോരാട്ടം കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനമായിരിക്കും.
അഞ്ച് മത്സരങ്ങളില്‍ ഏഴ് പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഗോകുലം. ആദ്യ മത്സരങ്ങളില്‍ സമനിലയും തോല്‍വിയും ഏറ്റുവാങ്ങിയ മലബാരിയന്‍സ് ഉഗാണ്ടയില്‍ നിന്നുള്ള സ്‌െ്രെടക്കര്‍ ഫാസില ഇക്വാപുട്ടിന്റെ വരവോടെ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കോഴിക്കോട് നടന്ന മത്സരത്തില്‍ സ്‌പോര്‍ട്‌സ് ഒഡീഷയ്‌ക്കെതിരെ ഏഴ് ഗോളടിച്ചിരുന്നു. രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ഫാസില കളം വാണു.
കിക്ക്സ്റ്റാര്‍ട്ട് മൂന്ന് മത്സരങ്ങളും വിജയിച്ച് മുന്നേറുന്ന ടീമാണ്. ഇന്ത്യന്‍ സ്‌െ്രെടക്കര്‍ കരിഷ്മ പുരുഷോത്തം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആറ് ഗോളടിച്ച കരിഷ്മ ഗോകുലം പ്രതിരോധത്തിന് വലിയ വെല്ലുവിളിയായിരിക്കും.






