മൊഹാലി - അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണിനെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിച്ചില്ല. ജിതേഷ് ശര്‍മയായിരിക്കും വിക്കറ്റ് കാക്കുക. യശസ്വി ജയ്‌സ്വാളായിരിക്കും ഓപണ്‍ ചെയ്യുകയെന്ന് കഴിഞ്ഞ ദിവസം കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞെങ്കിലും യശസ്വി ടീമിലില്ല. പകരം ശുഭ്മന്‍ ഗില്ലായിരിക്കും ഒരു വര്‍ഷത്തിനു ശേഷം ട്വന്റി20 ടീമില്‍ തിരിച്ചെത്തുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപണ്‍ ചെയ്യുക. യശസ്വിക്ക് ചെറിയ ഇടുപ്പ് വേദനയുണ്ടെന്ന് രോഹിത് പറഞ്ഞു.
തിലക് വര്‍മ, ശിവം ദൂബെ, റിങ്കു സിംഗ് എന്നിവരായിരിക്കും ജിതേഷിനൊപ്പം മധ്യനിരയില്‍. രണ്ട് ഓള്‍റൗണ്ടര്‍മാരുണ്ട് ടീമില്‍ -അക്ഷര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും. ലെഗ്‌സ്പിന്നര്‍ രവി ബിഷ്‌ണോയ്, പെയ്‌സ്ബൗളര്‍മാരായ അര്‍ഷദീപ് സിംഗ്, മുകേഷ് കുമാര്‍ എന്നിവരാണ് പ്ലേയിംഗ് ഇലവനിലെ മറ്റംഗങ്ങള്‍.