നിര്‍ഭയമായി ജോലി ചെയ്യണം; മനോനില ശരിയല്ലെന്ന് ആരോപിച്ച് പ്രവാസി തൊഴിലാളികളെ പിരിച്ചുവിടാനാവില്ല

അബുദാബി- മനോനില തകരാറിലാണെന്ന് ആരോപിച്ച് പ്രവാസി തൊഴിലാളികളെ പിരിച്ചുവിടുന്ന തൊഴിലുടമകള്‍ക്ക് തടയിട്ട് യു.എ.യിലെ തൊഴില്‍ നിയമം.
മാനസികാരോഗ്യ അവസ്ഥ പറഞ്ഞ് വിദേശ തൊഴിലാളികളടെ  സേവനം അവസാനിപ്പിക്കുന്നതിനോ പരിമിതപ്പെടുത്തുന്നതിനോ തൊഴിലുടമകള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് അടുത്തിടെ പാസാക്കിയ പുതിയ നിയമം വ്യക്തമാക്കുന്നു.
തൊഴിലുമായി ബന്ധപ്പെട്ട വ്യക്തിയുടെ അവസ്ഥ വിലയിരുത്തുന്ന സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കണം തൊഴില്‍ സംബന്ധിച്ച ഏത് തീരുമാനവുമെന്ന്  അമന്‍ ലില്‍ ആഫിയ ക്ലിനിക്ക് സിഇഒയും സ്ഥാപകനുമായ ഡോ. ഹിന്ദ് അല്‍റുസ്തമാനിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു ജീവനക്കാരന്റെ ശാരീരിക ആരോഗ്യത്തെ അടിസ്ഥാനമാക്കി നിയമിക്കുന്നതിനോ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനോ തീരുമാനങ്ങള്‍ എടുക്കാന്‍ അനുവദിക്കാത്തതിന് സമാനമാണിത്. തൊഴിലാളികള്‍ക്ക് 90 ദിവസം വരെ ശമ്പളമുള്ളതും ശമ്പളമില്ലാത്തതുമായ അസുഖ അവധികള്‍ എടുക്കാം. അതിനുശേഷം ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രമേ പിരിച്ചുവിടാന്‍ പാടുള്ളൂ.
കഴിഞ്ഞ മാസമാണ് യു.എ.ഇ മാനസികാരോഗ്യം സംബന്ധിച്ച ഫെഡറല്‍ നിയമം പുറപ്പെടുവിച്ചത്. നിയമത്തിലെ ഈ വശം വ്യക്തികളെ ജോലി നഷ്ടപ്പെടുമെന്ന ഭയമില്ലാതെ തന്നെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അവരുടെ മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഡോ.ഹിന്ദ് പറഞ്ഞു.
നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വരെയുള്ള പിഴയാണ് നിയമത്തില്‍ അനുശാസിക്കുന്നത്.

VIDEO യാത്രക്കാരായി അമ്മയും മകളും മാത്രം; വിമാനത്തില്‍ അവര്‍ അടിച്ചുപൊളിച്ചു

പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും

ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരുന്നു; മകനെ കൊന്നതല്ലെന്ന് ആവര്‍ത്തിച്ച് ടെക്കി യുവതി 

ഇന്ത്യക്കാരന് സൗദി വനിത കൂട്ട്; ബൈക്കോടിച്ച് തകര്‍ക്കുന്നത് സാഹസികതയുടെ റെക്കോര്‍ഡുകള്‍

 

Latest News