സിഡ്‌നി - ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ട്വന്റി20 ലീഗില്‍ ഡേവിഡ് വാണര്‍ വെള്ളിയാഴ്ച ഹെലിക്കോപ്റ്ററില്‍ ഗ്രൗണ്ടിലിറങ്ങും. വാണറുടെ സഹോദരന്റെ വിവാഹമാണ് വെള്ളിയാഴ്ച. സിഡ്‌നി സിക്‌സേഴ്‌സിനെതിരായ സിഡ്‌നി തണ്ടറിന്റെ മത്സരവുമുണ്ട്. വിവാഹം കഴിഞ്ഞ് ഹെലിക്കോപ്റ്ററില്‍ നേരെ ഗ്രൗണ്ടിലിറങ്ങാനാണ് പദ്ധതി.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപമുള്ള അലിയാന്‍സ് സ്റ്റേഡിയത്തില്‍ ഹെലിക്കോപ്റ്റര്‍ ഇറങ്ങാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് സിഡ്‌നി ഗ്രൗണ്ടിന്റെ ഔട്ഫീല്‍ഡില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച വാണറുടെ അവസാന ടെസ്റ്റില്‍ നന്ദി ഡേവ് എന്ന ലോഗോ പതിച്ച സ്ഥലത്തു തന്നെ ഹെലിക്കോപ്റ്റര്‍ ഇറക്കും.
ഹണ്ടര്‍വാലിയിലാണ് വിവാഹച്ചടങ്ങ്. അവിടെ നിന്ന് സെസ്‌നോക് എയര്‍പോര്‍ടിലെത്തി സിഡ്‌നിയിലേക്ക് പറക്കും. വൈകുന്നേരം അഞ്ചിനാണ് കളി.