അതിയ്യക്ക് ആദ്യ വിജയം, യസീദ് തന്നെ മുന്നില്‍

ശുബൈത -ഈ സീസണിലെ ആദ്യ സ്റ്റെയ്ജ് വിയം നേടി ദാകാര്‍ റാലിയില്‍ കഴിഞ്ഞ രണ്ടു തവണ ചാമ്പ്യനായ നാസര്‍ അല്‍അതിയ്യ. റുബുഉല്‍ ഖാലി മരുഭൂമിയിലൂടെ അല്‍ഹുഫൂഫില്‍ നിന്ന് ശുബൈത വരെയുള്ള അഞ്ചാം സ്റ്റേയ്ജില്‍ ഖത്തറുകാരന്‍ ഒന്നാമതെത്തി. അമ്പത്തിമൂന്നുകാരന്‍ ഒരു മണിക്കൂര്‍ 51 സെക്കന്റില്‍ ഫിനിഷ് ചെയ്തു. ദാകാറില്‍ നാസറിന്റെ 48ാം സ്‌റ്റെയ്ജ് വിജയമാണ് ഇത്. അഞ്ചു തവണ ചാമ്പ്യനായിട്ടുണ്ട്. 
സൗദി അറേബ്യക്കാരന്‍ യസീദ് അല്‍റാജിയെ മറികടന്ന് ടൊയോട്ടയുടെ ഗുവേര്‍ലയ്ന്‍ ചിചേരിത് രണ്ടാം സ്ഥാനത്തെത്തി. ഓവറോള്‍ ലീഡ് യസീദ് നിലനിര്‍ത്തി. 
ഇനി രണ്ടു ദിവസം നീളുന്ന ക്രോണൊ സ്‌റ്റെയ്ജാണ്. ദാകാറില്‍ ഇത് പുതിയതാണ്. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയാവുമ്പോള്‍ ഏറ്റവുമടുത്ത തമ്പില്‍ യാത്ര അവസാനിപ്പിക്കുകയും വെള്ളിയാഴ്ച രാവിലെ ഏഴിന് പുനരാരംഭിക്കുകയും വേണം. ശനിയാഴ്ച റിയാദില്‍ വിശ്രമ ദിനമാണ്. 
ബൈക്ക് വിഭാഗത്തില്‍ പാബലൊ ക്വിന്റല അഞ്ചാം സ്റ്റെയ്ജില്‍ ഒന്നാമതെത്തി. റോസ് ബ്രാഞ്ച് ഓവറോള്‍ ലീഡ് തിരിച്ചുപിടിച്ചു.
 

Latest News