നരേന്ദ്ര മോഡിയുടെ അബുദാബി സമ്മേളനത്തിന് ഇതിനകം 20,000 രജിസ്‌ട്രേഷന്‍

അബുദാബി - പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത മാസം അബുദാബിയില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന സ്വീകരണ പരിപാടിക്ക് വന്‍ രജിസ്‌ട്രേഷനെന്ന് സംഘാടകര്‍.
ഫെബ്രുവരി 13ന് തലസ്ഥാനത്തെ സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് 'അഹ്‌ലന്‍ മോഡി' എന്ന് പേരിട്ടിരിക്കുന്ന സമൂഹ സ്വീകരണം.
സംഘാടക സമിതിയിലെ ഒരു പ്രധാന അംഗം പറയുന്നതനുസരിച്ച്, https://ahlanmodi.ae/ വഴി ഇതുവരെ 20,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി മോഡിക്കുള്ള ഏറ്റവും വലിയ പ്രവാസി സ്വീകരണമായാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അംഗം പറഞ്ഞു.
കഴിഞ്ഞയാഴ്ച ദുബായിലെ ഇന്ത്യാ ക്ലബ്ബില്‍ നടന്ന പരിപാടിക്കിടെയാണ് മെഗാ ഇവന്റിന്റെ പ്രാരംഭ പ്രഖ്യാപനം നടത്തിയത്. 'വിവിധ പ്രദേശങ്ങളെയും കമ്മ്യൂണിറ്റികളെയും പ്രതിനിധീകരിച്ച് 350ലധികം ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ ദുബായിലെ ഇന്ത്യാ ക്ലബില്‍ ഇതിനായി ഒത്തുകൂടി.
സ്‌റ്റേഡിയം നിറയുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി വിവിധ സന്നദ്ധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. മോഡിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിത്. അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം ഇന്ത്യന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് മെഗാ ഇവന്റ് നടക്കുന്നത്. ഏറെ കാത്തിരുന്ന ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് നടക്കും.

 

Latest News