അണ്ടര്‍-19 ലോകകപ്പ് രണ്ട് മലയാളികള്‍ നിയന്ത്രിക്കും

ദുബായ് - ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിന്റെ അമ്പയറിംഗ് പാനല്‍ ഐ.സി.സി പ്രഖ്യാപിച്ചു. രണ്ട് മുന്‍ കേരളാ രഞ്ജി താരങ്ങള്‍ പട്ടികയിലുണ്ട്. അമ്പയറായി കെ.എന്‍ അനന്തപദ്മനാഭനും മാച്ച് റഫറിയായി നാരാണന്‍ കുട്ടിയും. 19നാണ് ലോകകപ്പ് ആരംഭിക്കുക. 16 അമ്പയര്‍മാരും നാല് മാച്ച് റഫറിമാരുമുള്‍പ്പെടുന്ന പാനലാണ് ടൂര്‍ണമെന്റ് നിയന്ത്രിക്കുക. ആകെ 41 കളികളുണ്ട്. 
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ കളി 20 ന് ബ്ലൂംഫൊണ്ടയ്‌നില്‍ ബംഗ്ലാദേശിനെതിരെയാണ്. 2020 ലെ ഫൈനലിന്റെ ആവര്‍ത്തനമാണ് ഇത്. 
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള കളിയിലാണ് മലയാളികള്‍ ആദ്യമായി ചുമതലയേറ്റെടുക്കുക. ടൂര്‍ണമെന്റിലെ ഒഫിഷ്യല്‍ പാനലില്‍ മറ്റ് ഇന്ത്യക്കാരാരുമില്ല. 


 

Latest News