കലിംഗ - സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ്ബംഗാള്‍ 3-2 ന് ഹൈദരാബാദ് എഫ്.സിയെ തോല്‍പിച്ചു. ശ്രീനിധി ഡെക്കാനെതിരായ ഗ്രൂപ്പ് എ-യിലെ രണ്ടാമത്തെ മത്സരത്തില്‍ മോഹന്‍ബഗാന്‍ 2-1 ന് ജയിച്ചു. ഗ്രൂപ്പ് ബി-യില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ ആദ്യ മത്സരത്തിനിറങ്ങും. ഷില്ലോംഗ് ലജോംഗിനെതിരെ.
ഇന്ത്യന്‍ ടീമിനൊപ്പം ദോഹയില്‍ ഏഷ്യന്‍ കപ്പിനൊരുങ്ങുകയാണെങ്കിലും കെ.പി രാഹുല്‍, പ്രിതം കോടാല്‍, ഇശാന്‍ പണ്ഡിറ്റ എന്നിവരെ ബ്ലാസ്റ്റേഴ്‌സ് ടീമിലുള്‍പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത ജീക്‌സന്‍ സിംഗും ടീമിലുണ്ട്. ഐ.എസ്.എല്ലില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരാണ് ബ്ലാസ്‌റ്റേഴ്‌സ്.






