VIDEO അവിശ്വസനീയം; യു.എ.യിലേക്ക് ഒളിച്ചുകടക്കാന്‍ നൂതന മാര്‍ഗം സ്വീകരിച്ച രണ്ട് യുവാക്കള്‍ കുടുങ്ങി

ദുബായ് - കാറുകളുടെ ബോഡിക്കുള്ളില്‍ ഒളിച്ച് യു.എ.ഇയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു വിദേശികളെ ഷാര്‍ജയില്‍ വെച്ച് കസ്റ്റംസ് പിടികൂടി. എക്‌സ്‌റേ പരിശോധനകളില്‍ കാറുകള്‍ക്കുള്ളില്‍ സംശയകരമായ വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പുറം ബോഡി അഴിച്ചുനോക്കിയപ്പോഴാണ് ഉള്‍ഭാഗത്ത് പിന്‍വശത്ത് ടയറുകള്‍ക്കു സമീപമുണ്ടാക്കിയ രഹസ്യ അറകളില്‍ ഒളിച്ച നിലയില്‍ രണ്ടു യുവാക്കളെ കണ്ടെത്തിയത്.

ഭാവി ഭാര്യക്കുള്ളതാണ്; അച്ഛന്റെ വാക്കുകേട്ട് നാലു വയസ്സുകാരന്‍ 12 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റ് സഹപാഠിക്ക് നല്‍കി

മുസ്ലിംകള്‍ പള്ളികള്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം; ഈശ്വരപ്പയുടെ മുന്നറിയിപ്പ്

സമരത്തില്‍ ജൂതന്മാരും; ന്യൂയോര്‍ക്കില്‍ പാലങ്ങളും ടണലും ഉപരോധിച്ച് ഇസ്രായില്‍ വിരുദ്ധ പ്രതിഷേധം

കാറുകളുടെ ബോഡികള്‍ അഴിച്ച് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഷാര്‍ജ കസ്റ്റംസ് അതോറിറ്റി പുറത്തുവിട്ടു. നുഴഞ്ഞുകയറ്റക്കാരുടെ പക്കല്‍ യാതൊരുവിധ തിരിച്ചറിയല്‍ രേഖകളുമുണ്ടായിരുന്നില്ല. തുടര്‍നടപടികള്‍ക്ക് ഇരുവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ഷാര്‍ജ പോര്‍ട്ട്‌സ്, കസ്റ്റംസ് ആന്റ് ഫ്രീസോണ്‍സ് അതോറിറ്റി അറിയിച്ചു.

 

Latest News