കരിയറിലുടനീളം വിഷാദ രോഗം, എന്നും കരച്ചില്‍ -തിയറി ഓണ്‍റി

പാരിസ് - ഫുട്‌ബോള്‍ കരിയറിലുടനീളം താന്‍ വിഷാദരോഗത്തിനടിമയായിരുന്നുവെന്നും മഹാമാരിയുടെ കാലത്ത് എന്നും കരച്ചിലായിരുന്നുവെന്നും ആഴ്‌സനലിന്റെ ഇതിഹാസ താരമായിരുന്ന ഫ്രഞ്ച് സ്‌ട്രൈക്കര്‍ തിയറി ഓണ്‍റി. 1998 ലെ ലോകകപ്പും 2000 ലെ യൂറോ കപ്പും നേടിയ ഓണ്‍റി ആഴ്‌സനലിന്റെ ടോപ്‌സ്‌കോററാണ്. ഇപ്പോള്‍ ഫ്രാന്‍സ് അണ്ടര്‍-21 ടീമിന്റെ കോച്ചാണ് നാല്‍പത്താറുകാരന്‍. 
കുട്ടിക്കാലത്ത് പിതാവ് എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. അംഗീകാരത്തിനു വേണ്ടി ദാഹിച്ചു. എന്താണെന്നറിയാതെ എങ്ങനെയോ അതുമായി ഇണങ്ങി ജീവിച്ചു. എന്നാല്‍ കോവിഡ് കാലത്ത് എല്ലാം നിലച്ചപ്പോഴാണ് എന്താണ് അലട്ടുന്നതെന്ന് വ്യക്തമായത്. ഒരു വര്‍ഷത്തോളം മക്കളെ കാണാന്‍ സാധിക്കാതിരുന്നത് വലിയ പ്രയാസമായി. 2021 തുടക്കത്തില്‍ അംഗീകാരത്തിന് വേണ്ടിയുള്ള പാച്ചില്‍ നിര്‍ത്തുകയും മനുഷ്യനായി മാറുകയും ചെയ്തതോടെയാണ് പ്രയാസം അവസാനിച്ചതെന്ന് ഓണ്‍റി പറഞ്ഞു. 

Latest News