സാനിയയുടെ പിന്‍ഗാമി, അങ്കിതക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസിന്റെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ അങ്കിത റയ്‌ന വെങ്കലം സ്വന്തമാക്കി. ഏഷ്യാഡിന്റെ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് അങ്കിത. സാനിയ മിര്‍സ 2010 ല്‍ വെങ്കലം കരസ്ഥമാക്കിയിരുന്നു. സെമി ഫൈനലില്‍ ടോപ് സീഡ് ചൈനയുടെ ജാംഗ് ഷുവായോട് അങ്കിത പൊരുതിത്തോല്‍ക്കുകയായിരുന്നു. സ്‌കോര്‍: 4-6, 6-7 (6-8).
പുരുഷ ഡബ്ള്‍സില്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ പോരാട്ടത്തിന് അര്‍ഹത നേടി. രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ ജോഡി ഫൈനലിലെത്തിയിട്ടുണ്ട്. 
 

Latest News