ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ബെക്കന്‍ബവര്‍ ഓര്‍മയായി

മ്യൂണിക് - ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഫു്ടബോളര്‍ ഫ്രാന്‍സ് ബെക്കന്‍ബവര്‍ കളിയോര്‍മകള്‍ ബാക്കിയാക്കി ജീവിതത്തിന്റെ ഗോള്‍വര കടന്നു. അദ്ദേഹത്തിന് 78 വയസ്സായിരുന്നു. കളിക്കാരനായും കോച്ചായും ലോകകപ്പ് നേടിയ മൂന്നു പേരിലൊരാളായിരുന്നു. ആദ്യം ഈ നേട്ടം കൈവരിച്ച ബ്രസീലുകാരന്റെ മാരിയൊ സഗാലൊ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 
1974ല്‍ ജര്‍മനിയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ബെക്കന്‍ബവര്‍ 1990 ല്‍ പരിശീലകനായും അവരെ കിരീടം നേടിക്കൊടുത്തു. ദെര്‍ കൈസര്‍ എന്നും ചക്രവര്‍ത്തി എന്നും വിളിപ്പേരുണ്ട്. ബയേണ്‍ മ്യൂണിക്കിനൊപ്പം തുടര്‍ച്ചയായി മൂന്നു തവണ യൂറോപ്യന്‍ ചാമ്പ്യനായിരുന്നു.
 

Latest News