മനാമ-അനാശാസ്യ പ്രവർത്തനങ്ങൾക്കായി മനുഷ്യക്കടത്ത് നടത്തിയെന്ന കേസിൽ അറസ്റ്റിലായ അറബ് വനിതയെ റിമാന്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.കേസ് ഹൈ ക്രിമിനൽ കോടതി ജനുവരി 28ന് പരിഗണിക്കും.പ്രതി അതിജീവിതയെ വളർത്തുകയും വിദ്യാഭ്യാസം ചെയ്യിക്കുകയും ചെയ്തിരുന്നു. പിന്നീട് ബഹ്‌റൈനിവും പുറത്തും അനാശാസ്യത്തിനായി കൊണ്ടുപോയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.ഉപഭോക്താക്കളിൽനിന്ന് പണം വാങ്ങി അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും പെൺകുട്ടിയുടെ സ്വാതന്ത്ര്യം തടയുകയും ചെയ്തതിനാണ് കേസെടുത്തിട്ടുള്ളത്.അതിജീവിതയെ പോലീസ് അഭയ കേന്ദ്രത്തിലേക്ക് മാറ്റി.പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.






