അബുദാബി-യു.എ.ഇയും ജപ്പാനും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാൽക്കൺ ക്യാമ്പിന് അൽ ഐനിൽ തുടക്കമായി.
അറബ് സംസ്‌കാരത്തിന്റെ ഭാഗമായ ഫാൽക്കൺ വളർത്തലിനെയും പരിപാലനത്തെയും കുറിച്ച് ജപ്പാനിലെ പക്ഷിഗവേഷകർക്ക് അറിവു പകരുന്നതിന് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.അൽഐനിലെ റെമയിൽ നടക്കുന്ന ക്യാമ്പിൽ ഏമിറാത്തി ഫാൽക്കൺ വിദഗ്ദർ ക്ലാസെടുത്തു.
ഫാൽക്കൺ പക്ഷികളുടെ പ്രജനനരീതി,ആവാസ വ്യവസ്ഥ,ഇരപിടിക്കുന്ന രീതി തുടങ്ങി ഫാൽക്കണുകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ക്യാമ്പിൽ പങ്കുവെക്കും. ടെന്റിലെ ക്ലാസിന് പുറമെ മരുഭൂമിയിൽ ഫാൽക്കണിനെ ഉപയോഗിച്ചുള്ള ഇരപിടുത്തവും ക്യാമ്പിന്റെ ഭാഗമാണ്.ജപ്പാനിൽ നിന്നുള്ള യുവ ഗവേഷകരുടെ സംഘമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.






