ക്യാപ്റ്റനെ പുറത്താക്കി ദല്‍ഹി, ഇശാന്ത് ഹോം ഗെയിമില്‍ മാത്രം

മുംബൈ - രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിയോട് തകര്‍ന്നതോടെ ക്യാപ്റ്റന്‍ യാഷ് ധൂളിനെ ദല്‍ഹി പുറത്താക്കി. പകരം ഹിമ്മത് സിംഗിനെ ക്യാപ്റ്റനായി നിയമിച്ചു. 
ദല്‍ഹിയെ അവരുടെ തട്ടകത്തില്‍ പോണ്ടിച്ചേരി ഒമ്പത് വിക്കറ്റിന് തകര്‍ത്തു. രണ്ട് ഇന്നിംഗ്‌സിലായി ദല്‍ഹി 148നും 145നും ഓളൗട്ടായി. ദല്‍ഹിയുടെ മുന്‍ ഇന്ത്യന്‍ താരം ഇശാന്ത് ശര്‍മക്ക് രണ്ട് ഇന്നിംഗ്‌സിലുമായി ഒരു വിക്കറ്റാണ് ലഭിച്ചത്. നവദീപ് സയ്‌നിക്ക് രണ്ടും. രണ്ടു പേരും ജമ്മു കശ്മീരിനെതിരായ അടുത്ത മത്സരം കളിക്കില്ല. സയ്‌നി ഇന്ത്യ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇശാന്ത് ഹോം മത്സരങ്ങളില്‍ മാത്രമേ കളിക്കൂ. 
ഏഴ് തവണ ദല്‍ഹി രഞ്ജി ചാമ്പ്യന്മാരായിട്ടുണ്ട്. അവസാന കിരീടം 2008ലായിരുന്നു. പെയ്‌സ്ബൗളിംഗിനെതിരായ ദൗര്‍ബല്യവും ഓപണ്‍ ചെയ്യാനുള്ള വൈമനസ്യവുമാണ് യാഷ് ധൂളിന്റെ ദൗര്‍ബല്യം. 

Latest News