ആലപ്പുഴ -എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനെതിരെ ഉത്തര്‍പ്രദേശ് ഡ്രൈവിംഗ് സീറ്റില്‍. ആതിഥേയരെ 243ന് ഓളൗട്ടാക്കി 59 റണ്‍സിന്റെ ഇന്നിംഗ്സ് ലീഡ് പിടിച്ചെടുത്ത ഉത്തര്‍പ്രദേശ് രണ്ടാം ഇന്നിംഗ്സില്‍ അതിശക്തമായ നിലയിലാണ്. ക്യാപ്റ്റനും ഓപണറുമായ ആര്യന് ജുയലിന്റെ അജയ്യ സെഞ്ചുറിയോടെ (115 നോട്ടൗട്ട്) അവര്‍ ഒന്നിന് 219ലെത്തി. 278 റണ്‍സിന്റെ മൊത്തം ലീഡ്.
മൂന്നാം ദിനം ആറിന് 220ല്‍ ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിന് 23 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. വലിയ പ്രതീക്ഷയായിരുന്ന അതിഥി താരം ശ്രേയസ് ഗോപാലിനെ (36) ആദ്യ ഓവറില്‍ തന്നെ അങ്കിത് രാജ്പൂത് പുറത്താക്കി. ഒരു റണ്‍ ചേര്‍ക്കുമ്പോഴേക്കും രണ്ടാമത്തെ അതിഥി താരം ജലജ് സക്സേനയും (7) മടങ്ങി. ബെയ്സില്‍ തമ്പി (2), വൈശാഖ് ചന്ദ്രന് (5) എന്നിവരെയും പുറത്താക്കി ഇന്നിംഗ്സ് അവസാനിപ്പിച്ച അങ്കീത് അഞ്് വിക്കറ്റ് പൂര്‍ത്തിയാക്കി.






