മസ്‌കത്ത്- ഒമാനിൽ വാഹനാപകടത്തിൽപെട്ട പ്രവാസിക്ക് മസ്‌കത്ത് കണ്ണൂർ ജില്ലാ കെ.എം.സി.സിയുടെ ധനസഹായം കൈമാറി. മസ്‌കത്തിൽ വെച്ച് വാഹനാപകടത്തിൽപെട്ട പേരാവൂർ കാക്കയങ്ങാട് സ്വദേശിയും കെ.എം.സി.സി പ്രവർത്തകനുമായ പ്രവാസിക്കാണ് മസ്‌കത്ത് കണ്ണൂർ ജില്ലാ കെ.എം.സി.സി കമ്മിറ്റിയുടെ ചികിത്സാ സഹായ ഫണ്ടായ (2,42,500) രണ്ടു ലക്ഷത്തി നാൽപത്തിരണ്ടായിരത്തി അഞ്ഞൂറു രൂപ നേതാക്കൾ
കൈമാറിയത്.
കാക്കയങ്ങാട് ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ ശാഖ മുസ് ലിം ലീഗ് ഭാരവാഹികളെ മസ്‌കത്ത് കെ.എം.സി.സി കണ്ണൂർ ജില്ലാ സെക്രട്ടറി സാദിഖ് കണ്ണൂർ ഫണ്ട് ഏൽപിച്ചു. മുസ് ലിം ലീഗ് പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസയുടെ അധ്യക്ഷതയിൽ മസ്‌കത്ത് കെ.എം.സി.സി കണ്ണൂർ ജില്ലാ കോഡിനേറ്റർ ഇബ്രാഹിം തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു.
എം.കെ മുഹമ്മദ് വിളക്കോട്, അഷ്‌റഫ് കായക്കൂൽ, മുസമ്മിൽ അത്താഴക്കുന്ന്, റഷീദ് ഹാജി അഴീക്കോട്, ശിഹാബുദ്ദീൻ,
അസ് ലം പേരാവൂർ, ഹാഷിം പാറാട്, മാഹിൻ മുഴക്കുന്ന്, പി.പി സക്കരിയ ഹാജി, പി.കെ അബൂബക്കർ, അക്ബർ കാക്കയങ്ങാട്, എം.ലത്തീഫ് ഹാജി, എ.കെ റഹീം, എ.കെ ജാബിർ എന്നിവർ സംസാരിച്ചു. മൊയ്ദീൻ ചാത്തോത്ത് സ്വാഗതവും പി.വി സുഹൈൽ നന്ദിയും പറഞ്ഞു.






