ട്രംപിന് ബിസിനസ് കൂട്ടാന്‍ മോഡിയും സഹായിച്ചു; 20 രാജ്യങ്ങളുടെ കണക്കില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

ന്യൂദല്‍ഹി-മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ബിസിനിസുകള്‍ക്ക് വിവിധ രാജ്യങ്ങളില്‍നിന്നായി 78 ലക്ഷം ഡോളറിന്റെ പേയ്‌മെന്റുകള്‍ ലഭിച്ചുവെന്ന് കണക്കുകള്‍.
ഇതേ സമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഇന്ത്യയില്‍നിന്നും ട്രംപിന്റെ ബിസിനസിന്  നേട്ടമുണ്ടായി. ട്രംപിന്റെ കമ്പനിക്ക് 78 ലക്ഷം ഡോളര്‍ നല്‍കിയ 20 രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
വൈറ്റ് ഹൗസ് ഫോര്‍ സെയില്‍ എന്ന തലക്കെട്ടില്‍ യു.എസ് ഹൗസ് ഓവര്‍ സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കണക്ക്.
2017 മുതല്‍ 2020 വരെ ന്യൂയോര്‍ക്കിലെ ട്രംപ് വേള്‍ഡ് ടവറിലും വാഷിംഗ്ടണ്‍ ഡിസിയിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിലുമായി ഇന്ത്യ മൊത്തം 282,764 ഡോളര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജകുമാരന്മാരും പ്രധാനമന്ത്രിമാരുമടക്കമുള്ള പ്രമുഖര്‍ പ്രസിഡന്റ് ട്രംപിന് പണം നല്‍കിയത് എങ്ങനെയെന്ന് വിശദീകരിക്കുന്നതാണ് റിപ്പോര്‍ട്ട്.  2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ട്രംപിനും കുടുംബത്തിനും നല്‍കിയ വിദേശ പേയ്‌മെന്റുകളുടെ ഒരു ചെറിയ ഭാഗമാണ് ഈ പേയ്‌മെന്റുകളെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2017 മുതല്‍ 2020 വരെ ഇന്ത്യയുടെ യു.എന്‍ സ്ഥിരം പ്രതിനിധി  ട്രംപ് വേള്‍ഡ് ടവറിലേക്കുള്ള പേയ്‌മെന്റുകള്‍ക്കായി 264,184 ഡോളര്‍ അനുവദിച്ചു. യുഎന്‍ ആസ്ഥാനത്തിന് എതിര്‍വശത്താണ് ട്രംപ് വേള്‍ഡ് ടവര്‍ സ്ഥിതി ചെയ്യുന്നത്. 2004ല്‍ ഇന്ത്യ ട്രംപ് ടവറില്‍ ഒരു യൂണിറ്റ് വാങ്ങിയെന്നും ഇന്ത്യയുടെ സ്ഥിരം അംബാസഡറുടെ ഔദ്യോഗിക വസതിയായി പ്രവര്‍ത്തിച്ചുവെന്നും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
ടര്‍ട്ടില്‍ ബേയിലെ ട്രംപ് വേള്‍ഡ് ടവറില്‍ രണ്ട് യൂണിറ്റുകള്‍ക്കായി 2018 ല്‍ ഇന്ത്യ 66,046 ഡോളര്‍  ചെലവഴിച്ചതായും ട്രംപിന്റെ അക്കൗണ്ടിംഗ് സ്ഥാപനമായ മസാര്‍സ് വ്യക്തമാക്കുന്നു. ട്രംപ് ഭരണത്തിന്റെ നാല് വര്‍ഷത്തിനിടയില്‍ ഇന്ത്യ മൊത്തം നല്‍കിയ 264,184 ഡോളര്‍ കണക്കില്‍ 2018ല്‍ നല്‍കിയ വൈദ്യുതി ഉള്‍പ്പെടെയുള്ള അധിക ചാര്‍ജുകള്‍ ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

VIDEO ആകാശത്ത് വിമാനത്തിന്റെ വിൻഡോ തകർന്നു, യാത്രക്കാർ ഭയന്നുവിറച്ചു, എമർജൻസി ലാൻഡിംഗ്

നിക്ഷേപ തട്ടിപ്പ് നടത്തിയ പണമിടപാട് സ്ഥാപന ഉടമ കണ്ണൂരിൽ അറസ്റ്റിൽ; സംസ്ഥാനത്ത് ഭൂരിഭാഗം ഓഫീസുകളും പൂട്ടി

ഗൾഫിൽനിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു; ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേർ പിടയിൽ

Latest News