പാളയത്തില്‍ പട; ഐക്യം വേണോ, രാഷ്ട്രീയം വേണോ, നെതന്യാഹുവിനോട് കയര്‍ത്ത് മന്ത്രി

തെല്‍അവീവ്- ഇസ്രായില്‍ സൈനിക മേധാവിയെ വിമര്‍ശിക്കാന്‍ മന്ത്രിമാരെ അനുവദിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നെതന്യാഹുവിന് താക്കീത് നല്‍കി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്‌സ്. ഐക്യം വേണോ രാഷ്ട്രീയക്കളി വേണോ എന്നാണ് ഗാന്റ്‌സ് നെതന്യാഹുവിനോട് ചോദിച്ചത്.
മന്ത്രിസഭാ യോഗത്തില്‍ സൈനിക മേധാവി ഹലേവിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഹലേവിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഗാന്റ്‌സ് യുദ്ധസമയത്ത് ഐഡിഎഫുമായി രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
വ്യാഴാഴ്ച വൈകി നടന്ന  സുരക്ഷാ കാബിനറ്റ് യോഗത്തില്‍  പ്രതിരോധ സേനാ മേധാവി ഹെര്‍സി ഹലേവിയെ ആവര്‍ത്തിച്ച് ആക്രമിക്കാന്‍ വലതുപക്ഷ മന്ത്രിമാരെ അനുവദിച്ചതിനെ തുടര്‍ന്നാണ് നെതന്യാഹുവിനെതിരെ വിമര്‍ശം.  

സോഷ്യല്‍ താരമാകന്‍ എന്തും ചെയ്യും; അടിവസ്ത്രം ഊരി മുടിയില്‍ കെട്ടി
ചില മന്ത്രിമാര്‍ ഹലേവിയെ പ്രതിരോധിക്കാന്‍ വന്നതോടെ മൂന്ന് മണിക്കൂറിന് ശേഷം ആക്രോശത്തോടെ നെതന്യാഹു യോഗം നിര്‍ത്തുകയായിരുന്നുവെന്ന്  ഹീബ്രു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ചീഫ് ഓഫ് സ്റ്റാഫിനെതിരായ ആക്രമണം തടയാന്‍ നെതന്യാഹു ഇടപെട്ടില്ല. ബഹളം മുുറിക്ക് പുറത്ത് കേള്‍ക്കാമായിരുന്നുവെന്ന്  ഒരു മന്ത്രി കാന്‍ ബ്രോഡ്കാസ്റ്ററോട് പറഞ്ഞു. ചില പ്രതിരോധ ഉദ്യോഗസ്ഥര്‍ അവരുടെ ചികിത്സയില്‍ പ്രതിഷേധിച്ച് നേരത്തെ തന്നെ യോഗത്തില്‍നിന്ന് മടങ്ങിയിരുന്നു.
ഗാസയുടെ ഭരണനിര്‍വഹണം എങ്ങനെ ആസൂത്രണം ചെയ്യാമെന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് സുരക്ഷാ കാബിനറ്റ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിലേക്ക് നയിച്ച സൈന്യത്തിന്റെ പിഴവുകള്‍ അന്വേഷിക്കാനുള്ള ഹലേവിയുടെ നീക്കത്തെ വലതുപക്ഷ മന്ത്രിമാര്‍ ചേദ്യം ചെയ്തതിനെ തുടര്‍ന്ന് മന്ത്രിമാരും സൈനിക മേധാവികളും തമ്മില്‍ ബഹളം ആരംഭിക്കുകയായിരുന്നു.
വൃത്തികെട്ട രംഗങ്ങള്‍ക്ക് നെതന്യാഹുവാണ് കാരണമക്കാരനെന്നും  തെറ്റ് തിരുത്തേണ്ടത്  പ്രധാനമന്ത്രിയാണെന്നും ഗാന്റ്‌സ് വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

നേരില്‍ കാണാത്തയാള്‍ക്ക് എട്ട് ലക്ഷം രൂപ കടം നല്‍കിയ യുവതി കുടുങ്ങി, പണം നല്‍കിയത് ഭര്‍ത്താവ് അറിയാതെ

ജിദ്ദയില്‍ സൗദി പൗരനെ കൊലപ്പെടുത്തി; രണ്ട് പ്രവാസികളെ തെരയുന്നു

ഗള്‍ഫില്‍നിന്ന് സ്വര്‍ണം കൊണ്ടുവന്ന യുവതിയെ കൊള്ളയടിച്ചു; സ്വര്‍ണത്തിന്റെ ഉടമ പൂട്ടിയിട്ട് മര്‍ദിച്ചു

Latest News