തായ്‌പെ- ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇന്റര്‍നെറ്റ് താരങ്ങള്‍ എന്തു വൃത്തികേടും ചെയ്യുമെന്നായിരിക്കയാണ്. ഫര്‍ണിച്ചര്‍ ഷോറൂമായ ഐകിയയില്‍ ഷൂട്ട് ചെയ്ത ഒരുരംഗം സമൂഹ മാധ്യമങ്ങളുടെ നിശിത വിമര്‍ശനത്തിന് കാരണമായിരിക്കയാണ്. തായ്‌വാന്‍ ഇന്റര്‍നെറ്റ് താരമായ ഐറിസ് സീഹ് തന്റെ അടിവസ്ത്രം ഊരിയെടുത്ത് തലമുടിയില്‍ കെട്ടുന്ന വീഡിയോ ആണ് ചര്‍ച്ച ആയത്.
മിനി സ്‌കര്‍ട്ടിനടിയില്‍നിന്ന് അടിവസ്ത്രം അഴിച്ച് മുടി പോണിടെയ്ല്‍ കെട്ടുന്ന ഐറിസിനെയാണ് വീഡിയോയില്‍ കാണിക്കുന്നത്. ഐകിയ ഷോപ്പിലെ കിടക്കയിലിരുന്നാണ് ഐറിസ് ഇത് ചെയ്യുന്നത്. റീച്ച് കിട്ടാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുമോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. എന്നാല്‍, ഐറിസ് ഇത്തരത്തിലുള്ള വീഡിയോ ചെയ്യുന്നത് ഇത് ആദ്യമല്ല. പാരീസ് നഗരത്തിലെ ലോകപ്രശസ്തമായ ലൂവ്രേ മ്യൂസിയത്തില്‍ ബ്രായ്ക്ക് സമാനമായ ടോപ്പ് ധരിച്ചെത്തിയപ്പോള്‍ ഐറിസിനെ പുറത്താക്കിയിരുന്നു. ഫോട്ടോക്ക് പോസ് ചെയ്യാനുള്ള നീക്കം ജീവനക്കാര്‍ തടയുകയായിരുന്നു.