വനിതാ ലീഗില്‍ ഗോകുലം സ്‌പോര്‍ട്‌സ് ഒഡീഷക്കെതിരെ

കോഴിക്കോട്: ഇന്ത്യന്‍ വിമന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗോകുലം നാളെ സ്‌പോര്‍ട്‌സ് ഒഡീഷയെ നേരിടുന്നു. 
മുന്നേറ്റത്തില്‍ പുതിയ മാറ്റവുമായിറങ്ങുന്ന ഗോകുലം  ഉഗാണ്ടന്‍ സ്‌െ്രെടക്കര്‍ ഫസീല ഇക്വപുട്ടിനെ സൈന്‍ ചെയ്തിട്ടുണ്ട് . 2019 ഐ ഡബ്‌ള്യു എല്‍ സീസണില്‍  ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി  ഫസീല ഇക്വപുട്ട്  കളിച്ചിട്ടുണ്ട്. സൈപ്രസ് ക്ലബായ ഒമാനിയന്‍ വിമന്‍സ് എഫ് സിയില്‍ നിന്നാണ് താരം ടീമിലേക്ക് തിരിച്ചെത്തുന്നത്. 
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി നാലാം സ്ഥാനത്താണ് ഗോകുലം, മുന്‍നിരയിലേക്ക് തിരിച്ചുവരാന്‍ ടീമിന് വിജയം അനിവാര്യമാണ്. മൂന്നു മത്സരങ്ങളില്‍ നിന്നു സ്‌പോര്‍ട്‌സ് ഒഡിഷക്ക് ഒന്ന് പോലും വിജയക്കിനായിട്ടില്ല. വൈകീട്ട്  03 :30 ന് കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മാച്ചിന് പ്രവേശനം സൗജന്യമാണ് . ഇന്ത്യന്‍ ഫുട്‌ബോള്‍ യൂട്യൂബ് ചാനല്‍ വഴിയും മത്സരം തത്സമയം വീക്ഷിക്കാവുന്നതാണ്.
 

Latest News