പകുതി വിലക്ക് സാധനങ്ങള്‍; ലുലുവില്‍ 41 മണിക്കൂര്‍ ഓഫര്‍

കൊച്ചി- ആകര്‍ഷകമായ ഓഫറുകളും അമ്പരപ്പിക്കുന്ന ഡിസ്‌കൗണ്ടുകളുമായി 41 മണിക്കൂര്‍ നീളുന്ന തുടര്‍ച്ചയായ ഷോപ്പിങ്ങ് മാമാങ്കത്തിന് നാളെ ലുലുവില്‍ തുടക്കമാകും. ഗ്രോസറി, ഗൃഹോപകരണങ്ങള്‍, ഷാഫന്‍, ഇലക്ട്രോണികസ് എന്നിവയ്ക്ക് അമ്പത് ശതമാനം കിഴിവുമായാണ് നോണ്‍ സ്റ്റോപ്പ് ഷോപ്പിങ്ങ്. ഇന്ന് രാവിലെ 9 മണി മുതല്‍ എട്ടാം തീയതി പുലര്‍ച്ചെ രണ്ട് മണി വരെ ലുലു സ്റ്റോറുകള്‍ മുഴുവന്‍ സമയവും തുറന്ന് പ്രവര്‍ത്തിക്കും. ബ്രാന്‍ഡഡ് ശേഖരങ്ങള്‍ അടക്കം നിരവധി ഉല്‍പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാം. ലുലു ഓണ്‍ സെയിലിന്റെ ഭാഗമായാണ് ഈ വമ്പന്‍ ഓഫറുകള്‍.

ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, ഫണ്‍ടൂറ എന്നിവടങ്ങളില്‍ മികച്ച ഇളവുകളാണുള്ളത്. മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങള്‍, ലോകോത്തര ബ്രാന്‍ഡുകളുടെ ടെക് ഗാഡ്ജറ്റുകള്‍, ഗൃഹോപകരണങ്ങള്‍ മുതല്‍ ഗ്രോസറി ഉത്പന്നങ്ങള്‍ വരെ പകുതി വിലയ്ക്ക് ഉപഭോക്താകള്‍ക്ക് ലഭിക്കും. ജനുവരി 4ന് തുടങ്ങിയ ബിഗ് ഡേ ഫ്‌ലാറ്റ് 50 സെയിലിന്റെ ഭാഗമായാണ് വിപുലമായ ഈ ഓഫര്‍.  ബാഗുകള്‍, പാദരക്ഷകള്‍, കായികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ടെലിവിഷന്‍, വാഷിങ്ങ് മെഷീന്‍, റെഫ്രിജറേറ്റര്‍, കളിപ്പാട്ടങ്ങള്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്, ആഭരണങ്ങള്‍ വരെ പകുതി നിരക്കിലാണ് ഉപഭക്താക്കളിലേക്ക് എത്തുന്നത്. ആകര്‍ഷകമായ സമ്മാനങ്ങളും കസ്റ്റമേഴ്‌സിനെ കാത്തിരിക്കുന്നുണ്ട്. ബ്രൈഡല്‍ സങ്കല്‍പ്പങ്ങളുടെ വൈവിധ്യമാര്‍ന്ന കളക്ഷനുകളുള്ള ലുലു സെലിബ്രേറ്റിലും വമ്പന്‍ ഓഫറുകളാണുള്ളത്. ലുലു ഫണ്‍ടൂറയിലും കുട്ടികള്‍ക്കായി പ്രത്യേക ഓഫര്‍ ഒരുക്കിയിട്ടുണ്ട്.

ജിദ്ദയില്‍ സൗദി പൗരനെ കൊലപ്പെടുത്തി; രണ്ട് പ്രവാസികളെ തെരയുന്നു

സോഷ്യല്‍ താരമാകന്‍ എന്തും ചെയ്യും; അടിവസ്ത്രം ഊരി മുടിയില്‍ കെട്ടി

ഗള്‍ഫില്‍നിന്ന് സ്വര്‍ണം കൊണ്ടുവന്ന യുവതിയെ കൊള്ളയടിച്ചു; സ്വര്‍ണത്തിന്റെ ഉടമ പൂട്ടിയിട്ട് മര്‍ദിച്ചു

Latest News