ബാഴ്‌സയെ രക്ഷിച്ച് ഇഞ്ചുറി ടൈം പെനാല്‍ട്ടി

ലാസ്പാല്‍മാസ് - ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍ട്ടി സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ വാലറ്റക്കാരായ ലാസ്പാല്‍മാസിനെതിരായ കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയെ രക്ഷിച്ചു. ഒട്ടും അര്‍ഹിക്കാത്ത 2-1 വിജയവുമായി മടങ്ങാന്‍ ബാഴ്‌സലോണക്ക് സാധിച്ചു. ബാഴ്‌സ അക്കാദമിയിലൂടെ വളര്‍ന്ന മുന്‍ ബാഴ്‌സലോണ സ്‌ട്രൈക്കര്‍ മുനീര്‍ ഹദ്ദാദിയുടെ ഗോളില്‍ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ ലാസ്പാല്‍മാസ് ലീഡ് നേടിയിരുന്നു. ഇപ്പോഴും റയല്‍ മഡ്രീഡിനെയും ജിരോണയെയുംകാള്‍ ഏഴ് പോയന്റ് പിന്നിലാണ് ബാഴ്‌സലോണ. 
രണ്ടാം പകുതിയില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്‌സലോണ ഗോള്‍ മടക്കിയെങ്കിലും ആധിപത്യം തുടരാന്‍ ലാസ്പാല്‍മാസിന് സാധിച്ചു. താല്‍പര്യമില്ലാത്തതു പോലെയാണ് പലപ്പോഴും ബാഴ്‌സലോണ കളിച്ചത്. ബാഴ്‌സലോണയുടെ റിസര്‍വ് ടീമിന്റെ കോച്ചായിരുന്ന ഫ്രാന്‍സിസ്‌കൊ ഗാര്‍സിയ പിമിയന്റയാണ് ലാസ്പാല്‍മാസിന്റെ പരിശീലകന്‍.
 

Latest News