ജോഹന്നസ്ബര്‍ഗ് - ലോകമെങ്ങുമുള്ള കായികപ്രേമികളെ പ്രചോദിപ്പിച്ച അത്‌ലറ്റായിരുന്നു ഓസ്‌കര്‍ പിസ്‌റ്റോറിയസ്. ഒന്നാം ജന്മദിനത്തിന് മുമ്പ് രണ്ടു കാലും മുറിച്ചുമാറ്റേണ്ടിവന്നിട്ടും കായികമോഹം തുടരുകയും ഒളിംപിക്‌സില്‍ ശാരീരികവൈകല്യമില്ലാത്ത അത്‌ലറ്റുകള്‍ക്കൊപ്പം മത്സരിക്കുകയും ചെയ്തു പിസ്റ്റോറിയസ്. പാരാലിംപിക്‌സില്‍ മെഡലുകള്‍ വാരിക്കൂട്ടി.
എന്നാല്‍ 2013ല്‍ വാലന്റൈന്‍സ് ദിനത്തില്‍ കാമുകി നിയമവിദ്യാര്‍ഥിയും മോഡലുമായ ഈവ സ്റ്റീന്‍കാംപിനെ ബാത്ത്‌റൂം ഡോറിലൂടെ വെടിവെച്ച് വീഴ്ത്തിയതോടെ ക്രൂരനായ കൊലയാളിയായി മാറി പിസ്റ്റോറിയസ്. അതിനു ശേഷം ജയിലഴിക്കുള്ളിലായ പിസ്റ്റോറിയസ് നാളെ മോചിതനാവുകയാണ്. 11 വര്‍ഷത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 2029 ഡിസംബറില്‍ ശിക്ഷാ കാലാവധി അവസാനിക്കുന്നതു വരെ കര്‍ക്കശമായ നിയന്ത്രണങ്ങളില്‍ തുടരേണ്ടി വരും.






