രഞ്ജി ട്രോഫി നാളെ മുതല്‍, ആലപ്പുഴയില്‍ കേരളം തുടങ്ങും

ന്യൂദല്‍ഹി - ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫി 48 ഗ്രൗണ്ടുകളില്‍ നാളെ രംഭിക്കും. ആലപ്പുഴയില്‍ കേരളം ഗ്രൂപ്പ് ബി-യില്‍ ഉത്തര്‍പ്രദേശിനെ നേരിടും. ആന്ധ്ര, അസം, ബംഗാള്‍, ബിഹാര്‍, ഛത്തിസ്ഗഢ്, മുംബൈ ടീമുകളും ഗ്രൂപ്പ് ബി-യിലുണ്ട്. 38 ടീമുകളിലായി ഇന്റര്‍നാഷനല്‍ കളിക്കാരും വളര്‍ന്നുവരുന്ന പ്രതിഭകളും അവസരം കാത്തിരിക്കുന്നുണ്ട്. 
സൗരാഷ്ട്രയാണ് നിലവിലെ ചാമ്പ്യന്മാര്‍. കഴിഞ്ഞ സീസണില്‍ ഹൈദരാബാദും നാഗാലാന്റും പ്ലേറ്റ് വിഭാഗത്തിലേക്ക് തരംതാഴ്ത്തപ്പെടുകയും ബിഹാറും മണിപ്പൂരും എലീറ്റ് വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു. 
മുന്‍ ഇന്ത്യന്‍ കളിക്കാരായ അജിന്‍ക്യ രഹാനെ (മുംബൈ), ചേതേശ്വര്‍ പൂജാര (സൗരാഷ്ട്ര), ഹനുമ വിഹാരി (ആന്ധ്ര), മായാങ്ക് അഗര്‍വാള്‍ (കര്‍ണാടക) എന്നിവരുടെ കണ്ണുകള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ്. മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനായിരിക്കും അവരുടെ ശ്രമം. ജയ്‌ദേവ് ഉനാദ്കത്താണ് സൗരാഷ്ട്രയെ നയിക്കുന്നത്.

Latest News