ദോഹ- കുട്ടികൾക്ക് ക്രിയാത്മകതയുടെയും മൂല്യങ്ങളുടെയും വിനോദത്തിന്റെയും പുതിയ പാഠങ്ങൾ പകർന്നു നൽകി നടുമുറ്റം വിന്റർ ക്യാമ്പ് 'വിന്റർ സ്പ്ലാഷ്' അവസാനിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് രണ്ടു ദിവസങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത്. ദോഹ ബർവ വില്ലേജിൽ നടന്ന ക്യാമ്പിൽ ആർ.ജെ സൂരജ്, നാടൻപാട്ട് കലാകാരൻ രജീഷും കൂടെ കൈതോല ടീം, അനീസ് റഹ് മാൻ മാള, ലത കൃഷ്ണ, നിത്യ, സന നസീം, ഫൗസിയ ജൗഹർ, സാദിഖ് റഹ് മാൻ തുടങ്ങിയവർ ജൂനിയർ, സീനിയർ വിദ്യാർഥികൾക്കായി ഒരുക്കിയ വിവിധ സെഷനുകളിൽ സംവദിച്ചു.
കുട്ടികൾക്കായി എക്‌സ്‌പ്ലോറിംഗ് ഖത്തർസ് ഹാർട്ട് ബീറ്റ് എന്ന തലക്കെട്ടിൽ കരാനയിലേക്കും റോ ജ്യൂസ് ഫാക്ടറിയിലേക്കും ഫീൽഡ് ട്രിപ്പും സംഘടിപ്പിച്ചു. സീനിയർ വിഭാഗം കുട്ടികൾക്കായി പീസ്ഫുൾ ഹേർട്ട്‌സ് യുണൈറ്റഡ് വേൾഡ് എന്ന വിഷയത്തിൽ കൊളാഷ് മത്സരവും എൻ.ബി.എഫ് ടീമിന്റെ സ്‌പോർട്‌സുമായി ബന്ധപ്പെട്ട ഫിറ്റ്‌നസ് ട്രൈനിംഗും നടത്തി.
നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി, വൈസ് പ്രസിഡന്റുമാരായ നുഫൈസ, നിത്യ സുബീഷ്, സെക്രട്ടറിമാരായ ഫാത്വിമ തസ്‌നീം, സക്കീന അബ്ദുല്ല, ട്രഷറർ റുബീന മുഹമ്മദ് കുഞ്ഞി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലത കൃഷ്ണ, നജ് ല നജീബ്, രമ്യ കൃഷ്ണ, സനിയ്യ കെ.സി, ഖദീജാബി നൗഷാദ്, വാഹിദ നസീർ, അജീന അസീം, സന നസീം, വിവിധ ഏരിയ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.






