കൊച്ചി- ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന സിനിമ ധബാരി ക്യൂരുവി അഞ്ചിന് റിലീസ് ചെയ്യും. ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനനാണ് ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ മാത്രം അഭിനയിക്കുന്ന ധബാരി ക്യുരുവി ഒരുക്കിയത് പൂര്‍ണമായും ഇരുള ഭാഷയിലാണ്.
അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. യു എസിലെ ഓസ്റ്റിന്‍, ഇന്ത്യന്‍ പനോരമ, ഐ എഫ് എഫ് കെ എന്നിവയടക്കം ഏഴ് ഫെസ്റ്റിവലുകളില്‍ ഇതിനകം ധബാരി ക്യൂരുവി പ്രദര്‍ശിപ്പിച്ചിരുന്നു. ആദിവാസി പെണ്‍കുട്ടികളുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം.
ചിത്രത്തിലെ മൂന്നു പാട്ടുകളില്‍ രണ്ടെണ്ണം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായികയായ മീനാക്ഷിയാണ്.
കഥ, സംവിധാനം: പ്രിയനന്ദനന്‍, നിര്‍മ്മാണം: അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്,
ഐവാസ് വിഷ്വല്‍ മാജിക്, ഛായാഗ്രഹണം: അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനന്‍, കുപ്പുസ്വാമി മരുതന്‍, സ്മിത സൈലേഷ്, കെ. ബി. ഹരി, ലിജോ പാണാടന്‍, സംഗീതം: പി. കെ. സുനില്‍കുമാര്‍,
ഗാനരചന: നൂറ വരിക്കോടന്‍, ആര്‍. കെ.രമേഷ് അട്ടപ്പാടി. കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, പി. ആര്‍. ഒ: പി. ആര്‍. സുമേരന്‍.
അഭിനേതാക്കള്‍: മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണന്‍, മുരുകന്‍, കൃഷ്ണദാസ്.






