ദുബായ്- സൗദി അറേബ്യയിലെക്ക് കാറില്‍ യാത്ര ചെയ്ത യു.എ.ഇ പൗരനെ മൂന്നു ദിവസത്തിന് ശേഷം കണ്ടെത്തി.
അഹമ്മദ് മുഹമ്മദ് അവദ് അല്‍ മെന്‍ഹാലി സൗദി അറേബ്യയിലെ തന്റെ ഫാമിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് കാണാതായത്. ഒരു പെട്രോള്‍ സ്റ്റേഷനില്‍ വച്ചാണ് അവസാനമായി അയാളുമായി ബന്ധപ്പെടുന്നത്.
ഒരു സൗദി സന്നദ്ധ സംഘടനയ്ക്ക് പോലീസില്‍നിന്ന് റിപ്പോര്‍ട്ട് ലഭിക്കുകയും കിഴക്കന്‍ സൗദി അറേബ്യയിലെ യു.എ.ഇ അതിര്‍ത്തിക്ക് സമീപമുള്ള അല്‍ തുവൈര്‍ മേഖലയില്‍ തിരച്ചില്‍ ഏകോപിപ്പിക്കുകയും ചെയ്തു.
അധികൃതരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സംയുക്ത പരിശ്രമത്തിലൂടെ, മൂന്ന് ദിവസത്തിന് ശേഷം ചൊവ്വാഴ്ച അല്‍ മെന്‍ഹാലിയെ മരുഭൂമിയില്‍ കണ്ടെത്തുകയായിരുന്നു.