റണ്ണെടുക്കും മുമ്പ് പാക് ഓപണര്‍മാര്‍ പുറത്ത്

സിഡ്‌നി - ഡേവിഡ് വാണറുടെ അവസാന ടെസ്റ്റില്‍ പാക്കിസ്ഥാന്‍ തകര്‍ന്നടിയുന്നു. റണ്ണെടുക്കും മുമ്പെ ഓപണര്‍മാരെ നഷ്ടപ്പെട്ട അവര്‍ അഞ്ചിന് 117ല്‍ പരുങ്ങുകയാണ്. അബ്ദുല്ല ശഫീഖിനെ രണ്ടാമത്തെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. ഇമാമുല്‍ ഹഖിന് പകരം ടെസ്റ്റ് ഓപണറായി അരങ്ങേറുന്ന സായിം അയ്യൂബിനെ ജോഷ് ഹെയ്‌സല്‍വുഡും രണ്ടാമത്തെ പന്തില്‍ മടക്കി. 
ക്യാപ്റ്റന്‍ ഷാന്‍ മസൂദും (35) മുന്‍ നായകന്‍ ബാബര്‍ അസമും (26) തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും മിച്ചല്‍ മാര്‍ഷും ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും അവരുടെ അന്ത്യം കുറിച്ചു. സൗദ് ശഖീലിനെയും (5) കമിന്‍സ് പുറത്താക്കി. തൊട്ടു മുമ്പത്തെ ഓവറില്‍ കമിന്‍സിന്റെ പന്ത് ശഖീലിന്റെ ചുമലില്‍ പതിച്ചിരുന്നു. മുഹമ്മദ് രിസ്‌വാനാണ് (49 നോട്ടൗട്ട്) പൊരുതുന്നത്. ആദ്യ രണ്ട് ടെസ്റ്റും പാക്കിസ്ഥാന്‍ തോറ്റിരുന്നു.
 

Latest News