സിഡ്‌നി - ഓസ്‌ട്രേലിയക്കെതിരെ ബുധനാഴ്ച ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ ശാഹീന്‍ അഫ്‌രീദിയെ പാക്കിസ്ഥാന്‍ ഒഴിവാക്കി. ജോലി ഭാരം കുറക്കാനുദ്ദേശിച്ചാണ് വിശ്രമം അനുവദിക്കുന്നതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. മുന്‍ നായകന്‍ ഇന്‍സമാമുല്‍ ഹഖിന്റെ അനന്തരവന്‍ കൂടിയായ ഓപണര്‍ ഇമാമുല്‍ ഹഖിനെയും തഴഞ്ഞു. ഇമാമിന് പകരം പുതുമുഖം സായിം അയ്യൂബ് ഓപണ്‍ ചെയ്യും. സ്പിന്നര്‍ സാജിദ് ഖാനും പ്ലേയിംഗ് ഇലവനിലുണ്ടാവും.
ശാഹീനെ ഒഴിവാക്കിയത് അദ്ഭുതം സൃഷ്ടിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പരിക്കേറ്റതു മുതല്‍ ശാഹീന്റെ പെയ്‌സ് കുറഞ്ഞത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഓസ്‌ട്രേലിയയില്‍ 140 കി.മീറ്ററിലേറെ വേഗത്തില്‍ എറിയാന്‍ ശാഹീന് സാധിച്ചിരുന്നില്ല.






