മുഹമ്മദന്‍സ് നായകന്‍ ഗോകുലത്തില്‍ ചേര്‍ന്നു

കോഴിക്കോട് -ഐ-ലീഗ് ക്ലബ്ബ് മുഹമ്മദന്‍ സ്‌പോര്‍ടിംഗ് ക്ലബ്ബിന്റെ നായകനായ സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ നിക്കോള സ്‌റ്റോയനോവിച്ചിനെ ഗോകുലം കേരള എഫ്.സി സ്വന്തമാക്കി. ഐ-ലീഗില്‍ 25 കളികളല്‍ അഞ്ച് ഗോളും പത്ത് അസിസ്റ്റുമുണ്ട് താരപത്തിന്റെ പേരില്‍. മോണ്ടിനെഗ്രന്‍ ക്ലബ്ബുകളായ ഒ.എഫ.കെ  പെട്രോവാക്, എഫ്.എഫ്.കെ ഡെസിക് തുസി എന്നിവക്ക് കളിച്ചിട്ടുണ്ട്.
നിക്കോള ഉടനെ ടീം ക്യാമ്പില്‍ ചേരും. 11 മുതല്‍ 21 വരെ ഒഡീഷയില്‍ നടക്കുന്ന സൂപ്പര്‍ കപ്പിന്റെ പ്രാഥമിക റൗണ്ടില്‍ കളിക്കും. ഐ-ലീഗ് ഇടവേളക്ക് പിരിയുമ്പോള്‍ 17 പോയന്റുമായി ഗോകുലം ആറാം സ്ഥാനത്താണ്.
 

Latest News