ഡിറ്റക്ടീവ് സുകു; ഒരു ലക്ഷം രൂപ ചെലവില്‍ ദുബായില്‍ നിന്നൊരു സിനിമ

ദുബായ്- ഒരു ലക്ഷത്തിനു ഒരു സിനിമ അതും ദുബായില്‍. 15 മിനുട്ട് ഷോര്‍ട്ട് ഫിലിമെടുക്കാന്‍ ലക്ഷങ്ങള്‍ ചെലവാകുന്ന കാലത്താണ് ഒരു മണിക്കൂര്‍ 40 മിനിറ്റ് സിനിമ ഒരു ലക്ഷം രൂപയ്ക്കു ചെയ്തു തീര്‍ത്തത്.

സംഘട്ടനവും പാട്ടും ചെയ്‌സുമെല്ലാമുള്ള ഡിറ്റക്ടീവ് സുകുവാണ് ഒരു ലക്ഷത്തിലൊതുങ്ങി ചെയ്തു തീര്‍ത്തത്. കാഴ്ചക്കാരനെ രസിപ്പിക്കുന്നതായിരിക്കും ഡിറ്റക്ടീവ് സുകുവെന്ന് അരങ്ങിലും അണിയറയിലൂമായി പ്രവര്‍ത്തിച്ച ഇരുപത്തിയഞ്ചോളം പേര്‍ ഉറപ്പ് നല്‍കുന്നു. 

ഒരു മോഷണ മുതല്‍ കണ്ടുപിടിക്കാന്‍ ഡിറ്റക്റ്റീവ് സുകു വരുന്നതും അതിന് ശേഷമുണ്ടാകുന്ന സംഭവബഹുലമായ സന്ദര്‍ഭങ്ങളുമാണ് ചിത്രത്തിന്റെ കഥാസാരം.

Latest News