പുലര്‍ച്ചെ വീട്ടിലെത്തിയ കാമുകനേയും മകളേയും അച്ഛൻ വെട്ടിക്കൊന്നു; പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

ലഖ്‌നൗ- പുലര്‍ച്ചെ മകളെ കാണാന്‍ വീട്ടിലെത്തിയ കാമുകനെയും മകളെയും അടിച്ചുകൊന്നശേഷം പിതാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് സംഭവം. മഹേഷ് എന്നയാളാണ് മകളെയും മകളുടെ കാമുകനായ 20കാരന്‍ സചിനെയും അടിച്ചുകൊന്നത്.
കൊല്ലപ്പെട്ടവര്‍ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. ഇരുവരുടെയും ബന്ധത്തോട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്ന് സചിന്‍ കാണാനെത്തി. പുലര്‍ച്ചെ നാലരയോടെ ഉറക്കമെണീറ്റ മഹേഷ് മകള്‍ സചിനുമായി സംസാരിക്കുന്നതാണ് കണ്ടത്.  
തുടര്‍ന്ന് മഹേഷ് മണ്‍വെട്ടിക്കൊണ്ട് ഇരുവരയെും ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബില്‍സി പോലീസ് സ്‌റ്റേഷനിലെത്തിയാണ് മഹേഷ് കീഴടങ്ങി. പോലീസ് വീട്ടിലെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പെണ്‍കുട്ടിയും സചിനും ഒരു ജാതിയില്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

സൈനികരുടെ ഭ്രാന്ത് വർധിക്കുന്നു; ഗാസയില്‍ കാവല്‍ നിര്‍ത്തിയ സൈനികന്‍ ഫലസ്തീനിയെ വെടിവെച്ചു കൊന്നു

ചെങ്കടലിൽ യു.എസ് പടക്കപ്പലുകളുണ്ടെങ്കിലും ഹൂതി ഭീതി മാറാതെ ചരക്കു കപ്പലുകള്‍

 

Latest News