ചെങ്കടലിൽ യു.എസ് പടക്കപ്പലുകളുണ്ടെങ്കിലും ഹൂതി ഭീതി മാറാതെ ചരക്കു കപ്പലുകള്‍

കോപന്‍ഹേഗന്‍-ഗാസയില്‍ ഇസ്രായില്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുമെന്ന ഹൂതികളുടെ ഭീഷണി കാരണം ഷിപ്പിംഗ് കമ്പികള്‍ ഭീതിയില്‍ തന്നെ. പുതിയ ആക്രമണത്തെ തുടര്‍ന്ന് 48 മണിക്കൂര്‍ ചരക്കുനീക്കം നിര്‍ത്തിവെച്ച പ്രമഖ ഡെന്മാര്‍ക്ക് കമ്പനി മെഴ്‌സക് നേരിയ തോതിലാണ് കണ്ടെയ്‌നര്‍ കപ്പലുകള്‍ പുനരാരംഭിക്കുന്നത്.
ചെങ്കടലില്‍ ചരക്കു കപ്പല്‍ വീണ്ടും ആക്രമിക്കപ്പെട്ടുവെങ്കിലും സൂയസ് കനാലും ചെങ്കടലും വഴിയുള്ള ചരക്കുനീക്കം തുടരുമെന്ന് മെഴ്‌സക് കമ്പനി വ്യക്തമാക്കി.

സൈനികരുടെ ഭ്രാന്ത് വർധിക്കുന്നു; ഗാസയില്‍ കാവല്‍ നിര്‍ത്തിയ സൈനികന്‍ ഫലസ്തീനിയെ വെടിവെച്ചു കൊന്നു
കഴിഞ്ഞ ദിവസം രാത്രി കമ്പനി പുറത്തുവിട്ട ഷെഡ്യൂളില്‍ ചെങ്കടല്‍ വഴി 30 ചരക്കു കപ്പലുകളാണുള്ളത്. അതേസമയം, കമ്പനി ചില ചെങ്കടലിലൂടെ പോകാനിരുന്ന ചില കപ്പലുകളുടെ യാത്ര റദ്ദാക്കിയിട്ടുണ്ട്. ഓരോ കപ്പലിന്റെയും യാത്രാ റൂട്ടും സമയവും പിന്നീട് അറിയിക്കുമെന്നാണ് മെഴ്‌സകിന്റെ പ്രസ്താവന. ഗാസയില്‍ ഇസ്രായില്‍ തുടരുന്ന യുദ്ധത്തിനോടുള്ള പ്രതികാരമായി ഇസ്രായില്‍ ബന്ധമുളള കപ്പലുകളും ഇസ്രായിലിലേക്കുള്ള കപ്പലുകളും തടയുമെന്ന് യെമനിലെ ഹൂതികളുടെ ഭീഷണി തുടരുകയാണ്. അമേരിക്കയുടെ നേതൃത്വത്തില്‍ പത്ത് രാജ്യങ്ങളുടെ സഖ്യം ചെങ്കടലില്‍ പട്രോളിംഗ് തുടങ്ങിയെങ്കിലും ഹൂതികള്‍ തൊടുത്ത മിസൈല്‍ കഴിഞ്ഞ ദിവസം മെഴ്‌സകിന്റെ കപ്പലില്‍ പതിച്ചിരുന്നു. ഈ ആക്രണത്തെ തുടര്‍ന്ന് മെഴസ്‌ക് ഞായറാഴ്ച ചെങ്കടലിലൂടെയുള്ള തങ്ങളുടെ കപ്പലുകളുടെ നീക്കം 48 മണിക്കൂര്‍ നിര്‍ത്തിവെച്ചിരുന്നു. അമേരിക്കയുടെ ഹെലിക്കോപ്റ്ററുകള്‍ ചെങ്കടലില്‍ നടത്തിയ ആക്രമണത്തില്‍ പത്ത് ഹൂതികള്‍ കൊല്ലപ്പെട്ടിരുന്നു.
ചെങ്കടലിലെ കപ്പല്‍ പാതയില്‍ ഹൂതികള്‍ നടത്തിയ 20 ആക്രമണങ്ങളെ തുടര്‍ന്ന് പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്ന കപ്പല്‍ നീക്കം കഴിഞ്ഞ 24 നാണ് മെഴ്‌സക് പുനരാരംഭിച്ചത്. അമേരിക്കയുടെ നേതൃത്വത്തില്‍ പടക്കപ്പലുകള്‍ വിന്യസിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

 

Latest News