ബ്രിസ്‌ബെയ്ന്‍- ഗാസയിലെ ഇസ്രായിലി നരമേധത്തിനെതിരായ മാനുഷിക സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഉസ്മാന്‍ ഖ്വാജ കാട്ടിയ ധീരതയെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ കളിക്കാരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വലിയ ധീരതയാണ് ഖ്വാജ പ്രദര്‍ശിപ്പിച്ചത്. ടീം അദ്ദേഹത്തോടൊപ്പം നിന്നു എന്നത് വലിയ കാര്യമാണ് -ആല്‍ബനീസ് പറഞ്ഞു.
തന്റെ ബാറ്റിലും ഷൂസിലും മനുഷ്യാവകാശ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഖ്വാജയുടെ ശ്രമം ഐ.സി.സി തടഞ്ഞിരുന്നു. ഓമും കുരിശും പരുന്തുമൊക്കെയായി മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കളിക്കാരെ അനുവദിക്കുന്ന ഐ.സി.സി മനുഷ്യാവകാശ പ്രഖ്യാപനവും സമാധാനചിഹ്നങ്ങളും തടയുത് ഇരട്ടത്താപ്പാണെ് ഖ്വാജ വാദിച്ചിരുന്നു.
മനുഷ്യാവകാശ വിഷയങ്ങളില്‍ കൃത്യമായ നിലപാടുള്ള വ്യക്തിയാണ് ഖ്വാജയെും പക്ഷപാതരഹിതവും മതനിരപേക്ഷവുമായ സന്ദേശം അനുവദിക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയും അഭ്യര്‍ഥിച്ചിരുന്നു.
ആദ്യ ടെസ്റ്റില്‍ 'സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്', 'എല്ലാ ജീവനും തുല്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം ഐ.സി.സി തടഞ്ഞു. കറുത്ത ആംബാന്റണിഞ്ഞതിനെതിരെ നടപടിയെടുക്കുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍് ഒലിവ് ചില്ലയേന്തിയ കറുത്ത പ്രാവിനെയാണ് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത്. അതും ഐ.സി.സി അനുവദിച്ചില്ല.






