ദോഹ-ഈ മാസം 12ന് തുടങ്ങുന്ന ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീം ദോഹയിൽ എത്തി. ആദ്യം എത്തിയത് ഇന്ത്യൻ ടീമാണ് പിന്നീട് സൗദിയും എത്തി.
എ.എഫ്.സി ഏഷ്യൻ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്.ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ബിയിൽ സ്ഥാനം പിടിച്ച ഇന്ത്യയുടെ എതിരാളികൾ ഓസ്‌ട്രേലിയ,ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവരാണ്.സുനിൽ ഛേത്രി, സന്ദേശ് ജിംഗാൻ, ഗുർപ്രീത് സിംഗ് സന്ധു എന്നിവർ 26 അംഗ ടീമിൽ ഇടം നേടി.
കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് സെൻട്രൽ ഡിഫൻഡർ അൻവർ അലിക്ക് അന്തിമ ടീമിൽ ഇടം ലഭിച്ചില്ല. 2024 ജനുവരി 13ന് നടക്കുന്ന ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഓസ്‌ട്രേലിയയാണ് എതിരാളികൾ.
മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും രാഹുൽ കെപിയും ടീമിലിടം നേടി.സഹലിന് പരിക്കിന്റെ ആശങ്കയുണ്ടായിരുന്നെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്ത താരത്തെ സ്റ്റിമാക് ടീമിലുൾപ്പെടുത്തുകയായിരുന്നു. രാഹുൽ കെ.പി, ഇഷാൻ പണ്ഡിത, പ്രീതം കോട്ടാൽ എന്നിവരാണ് സ്‌ക്വാഡിൽ ഇടംനേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ.മധ്യനിരക്കാരായ ആഷിഖ് കുരുണിയൻ, ജീക്‌സൺ സിങ്, ഗ്ലാൻ മാർട്ടിൻസ് എന്നിവർ പരിക്കുമൂലം പുറത്തായി.
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കൈത്.ഡിഫൻഡർമാർ: ആകാശ് മിശ്ര, ലാൽചുങ്‌നുംഗ, മെഹ്താബ് സിംഗ്, നിഖിൽ പൂജാരി, പ്രീതം കോട്ടാൽ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ, സുഭാശിഷ് ബോസ്.
മിഡ്ഫീൽഡർമാർ:അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ദീപക് താംഗ്രി, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, നവോറെം മഹേഷ് സിംഗ്, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം,ഉദാന്ത സിംഗ്.
ഫോർവേഡുകൾ:ഇഷാൻ പണ്ഡിത,ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, രാഹുൽ കണ്ണോലി പ്രവീൺ, സുനിൽ ഛേത്രി, വിക്രം പർതാപ് സിംഗ്.
ജനുവരി 13 ന് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഇറങ്ങും.അൽ റയാൻ അഹ്മദ് ബിൻ അലി സ്‌റ്റേഡിയത്തിലാണ് മ്ൽസരം. 18 ന് ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലും 23ന് ഇന്ത്യയും സിറയിയും തമ്മിൽ മൽസരിക്കും.






