33ാം വയസ്സില്‍ മുഫുദ്‌സ അരങ്ങേറ്റത്തിനൊരുങ്ങുന്നു

ഹരാരെ - ഓഫ്‌സ്പിന്നര്‍ തപീവ മുഫുദ്‌സ മുപ്പത്തിമൂന്നാം വയസ്സില്‍ സിംബാബ്‌വെയുടെ ഏകദിന ക്രിക്കറ്റ് ടീമില്‍ സ്ഥാനം നേടി. ശ്രീലങ്കയില്‍ മൂന്നു മത്സര ഏകദിന പരമ്പരക്കുള്ള ടീമിനെയാണ് താല്‍ക്കാലിക കോച്ച് വാള്‍ടര്‍ ചവാഗുറ്റ പ്രഖ്യപിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മുഫുദ്‌സ ഉജ്വല ഫോമിലാണ്. പെയ്‌സ്ബൗളര്‍ ഫറാസ് അക്രമും ടീമിലുണ്ട്. ഫറാസ് ട്വന്റി20യില്‍ സിംബാബ്‌വെക്കു കളിച്ചിട്ടുണ്ട്. ഈ മാസം ആറിനാണ് പരമ്പര ആരംഭിക്കുക. 
തുടര്‍ന്ന് ട്വന്റി20യിലും ഇരു ടീമുകളും ഏറ്റുമുട്ടും. ട്വന്റി20 ടീമില്‍ മുഫുദ്‌സക്കും ഫറാസിനും സ്ഥാനം ലഭിച്ചിട്ടില്ല.
 

Latest News