അൻപത് വർഷത്തെ പ്രവാസം; 42 പാസ്‌പോർട്ടുകൾ പ്രദർശിപ്പിച്ച് യൂസഫലി

ദുബായ്- പ്രവാസത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുകയാണ് പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലി. കേരളത്തിൽനിന്നെത്തി ലോകത്തിന്റെ വ്യാവസായിക ഭൂപടത്തിൽ സ്വന്തമായ രാജ്യമുണ്ടാക്കിയ അദ്ദേഹം തന്റെ യാത്രക്കായി ഉപയോഗിച്ച മുഴുവൻ പാസ്‌പോർട്ടുകളും ലോകത്തെ കാണിച്ചു. 42 പാസ്‌പോർട്ടുകളാണ് യൂസഫലിക്ക് ഇതേവരെയുള്ളത്. നിരവധി യാത്രകൾ നടത്തുന്നതിനാൽ പാസ്‌പോർട്ടിൽ അതാത് രാജ്യങ്ങളുടെ സീൽ പതിക്കേണ്ടതിനാലാണ് ഇത്രയും പാസ്‌പോർട്ടുകൾ അദ്ദേഹത്തിന് വേണ്ടി വന്നത്. ദുബായിലാണ് തന്റെ മുഴുവൻ പാസ്‌പോർട്ടുകളും അദ്ദേഹം മാധ്യമപ്രവർത്തകർക്കു മുന്നിൽ കാണിച്ചത്.

VIDEO മ്യൂച്വല്‍ ഫണ്ടുകള്‍ക്കു പിന്നാലെ ധാരാളം പ്രവാസികള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വില നല്‍കണ്ടി വരും

Latest News